ഒ​രു കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ പേ​രും അ​പൂ​ർ​വ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ
Sunday, April 11, 2021 12:24 AM IST
മു​ക്കം: ഒ​രു കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ പേ​രും അ​പൂ​ർ​വ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന ദു​രി​ത കാ​ഴ്ച​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ അ​ഗ​സ്ത്യ​ൻ​മു​ഴി സ്വ​ദേ​ശി​യാ​യ ക​പ്പ​ട​ച്ചാ​ലി​ൽ ച​ന്ദ്ര​ന്‍റെ ജീ​വി​തം. ച​ന്ദ്ര​ന്‍റെ​യും മൂ​ന്ന് സ​ഹോ​ദ​രി​മാ​രു​ടെ​യും ജീ​വി​തം നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ലാ​യി​ട്ട് നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു.

ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സി​ൽ രോ​ഗം പി​ടി​പെ​ട്ട ച​ന്ദ്ര​ന് ആ​ശ്വാ​സ​മാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യും സ​ഹോ​ദ​രി​മാ​രാ​യ ത​ങ്ക, ദേ​വി, മാ​ളു എ​ന്നി​വ​ർ​ക്ക് സ​മാ​ന രോ​ഗം പി​ടി​പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കു​ടും​ബം ദു​രി​ത​ത്തി​ലാ​യ​ത്. പ​ര​സ​ഹാ​യം കൂ​ടാ​തെ പ്രാ​ഥ​മി​ക ക​ർ​മ​ങ്ങ​ൾ പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​താ​യ​തോ​ടെ നാ​ല് മ​നു​ഷ്യ ജ​ന്മ​ങ്ങ​ൾ കൊ​ച്ചു വീ​ട്ടി​ൽ ത​നി​ച്ചാ​യി. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​രു​ത​ലി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ഓ​രോ ദി​വ​സ​വും ക​ട​ന്നു പോ​യ​ത്. എ​ന്നാ​ൽ 2020 മാ​ർ​ച്ചി​ലെ​ത്തി​യ കോ​വി​ഡും ത​ദ്ദേ​ശ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഈ ​കു​ടും​ബ​ത്തി​ന് മേ​ൽ ദു​രി​ത​ത്തി​ന്‍റെ കാ​ർ​മേ​ഘ​ങ്ങ​ൾ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും കി​ട​ക്ക​യി​ൽ നി​ന്ന് മാ​റ്റി കി​ട​ത്താ​നും ഭ​ക്ഷ​ണം വാ​രി കൊ​ടു​ക്കാ​നു​മൊ​ക്കെ ച​ന്ദ്ര​നും കു​ടും​ബ​ത്തി​നും ര​ണ്ട് പേ​രു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.
എ​ന്‍റെ മു​ക്കം സ​ന്ന​ദ്ധ സേ​ന​യു​ടെ​യും രാ​ഹു​ൽ ബ്രി​ഗേ​ഡി​ന്‍റെ​യും മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​സ​ഹോ​ദ​ര​ങ്ങ​ളെ പ​രി​ച​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കോ​ള​ജു​ക​ൾ അ​ട​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​തെ​യാ​യി.

ച​ന്ദ്ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്ന ഉ​ച്ച​ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യെ​ത്തി​യ​തോ​ടെ രാ​ഹു​ൽ ബ്രി​ഗേ​ഡ് പ്ര​വ​ർ​ത്ത​ക​രും തി​ര​ക്കി​ലാ​യി. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഈ ​കു​ടും​ബ​ത്തെ പ​രി​ച​രി​ക്കാ​നും ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കാ​നും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി.

ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കാ​ൻ ആ​ളി​ല്ലാ​താ​യ​തോ​ടെ അ​ന്ന​വും മു​ട്ടി. മു​ക്കം പോ​ലീ​സി​ന്‍റെ​യും കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട്ടി​ലാ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. നാ​ല് പേ​ർ​ക്കും കി​ട്ടു​ന്ന പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർ​ഗം.

കാ​ന്‍റീ​നി​ൽ നി​ന്നു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം മു​ട്ടി​യ​തോ​ടെ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും വീ​ട് ശു​ചീ​ക​രി​ക്കാ​നും ഒ​രാ​ളെ ജോ​ലി​ക്ക് നി​ർ​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നും ജോ​ലി​ക്ക് വ​രു​ന്ന​യാ​ൾ​ക്ക് കൂ​ലി കൊ​ടു​ക്കാ​നും കൂ​ടി ഇ​വ​രു​ടെ പെ​ൻ​ഷ​ൻ തു​ക തി​ക​യി​ല്ല.

ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സ​മെ​ന്ന് ച​ന്ദ്ര​ൻ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച​യും ശ​നി​യാ​ഴ്ച ത​ങ്ങ​ളെ പ​രി​ച​രി​ക്കാ​ൻ ആ​രെ​ങ്കി​ലും വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​കു​ടും​ബം.