പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​രി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ്
Sunday, April 11, 2021 12:24 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​രി​ല്‍ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും റോ​ട്ട​റി ക്ല​ബ്ബ് പേ​രാ​മ്പ്ര​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 12,13 തി​യ​തി​ക​ളി​ലാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. രാവിലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചുവ​രെ ചേ​നാ​യി റോ​ഡി​ലെ സേ​വ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഹാ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ടും​ബ​ശ്രീ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ക്യാ​മ്പി​ലേ​ക്കാ​വ​ശ്യ​മാ​യ വാ​ക്‌​സി​നെ​ത്തി​ക്കു​ന്ന​തും കു​ത്തി​വെ​പ്പ് ന​ട​ത്തു​ന്ന​തും ആ​രോ​ഗ്യ വ​കു​പ്പാ​ണ്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള 700 ഓ​ളം പേ​ര്‍​ക്ക് ഇ​വി​ടെ നി​ന്നും വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്. വാ​ക്‌​സി​നേ​ഷ​ന് എ​ത്തു​ന്ന​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ കൊ​ണ്ടു വ​രേ​ണ്ട​താ​ണ്. മു​ന്‍ കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്.
ബു​ക്കി​ഗി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും 9846119916, 9446280988 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക. റോ​ട്ട​റി ക്ല​ബ് സോ​ണ​ല്‍ സെ​ക്ര​ട്ട​റി വി.​പി. ശ​ശി​ധ​ര​ന്‍, പ്രോ​ഗ്രാം കോ. ​ഓ​ർഡി​നേ​റ്റ​ര്‍ എം. ​ഷം​സു​ദ്ദീ​ന്‍, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ച​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ എം.​എം.​രാ​ജ​ന്‍, വി.​സി. നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.