സ​സ്‌​നേ​ഹം സാ​ത്തി​യ; മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി
Saturday, April 10, 2021 12:55 AM IST
താ​മ​ര​ശേ​രി: ഹെ​ല്‍​ത്ത്കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നി​ലെ സ്ത്രീ​ജ​ന കൂ​ട്ടാ​യ്മ​യാ​യ "സ​സ്‌​നേ​ഹം സാ​ത്തി​യ' മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ബി​രി​യാ​ണി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച് 3,60,000 രൂ​പ സ​മാ​ഹ​രി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം എം.​കെ. രാ​ഘ​വ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു.
ഹെ​ല്‍​ത്ത്കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ.​എ. ഷ​മീ​ര്‍ ബാ​വ​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഷ​ബ്ന പൊ​ന്നാ​ട് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. കട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത്, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​പി.​യു. അ​ലി, ദു​ബൈ കെ​എം​സി​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​കെ. സ​ലാം, ഐ​ഡി​സി ഡ​യ​റ​ക്ട​ര്‍ കെ.​കെ.​എം. ഹ​നീ​ഫ, ഹെ​ല്‍​ത്ത്കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് കി​നാ​ലൂ​ര്‍, യൂ​എ​ഇ ചാ​പ്റ്റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ന​വ്വ​ര്‍, വി​മ​ന്‍​സ് വിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ഫീ​ന ഇ​ഖ്ബാ​ല്‍, സെ​ക്ര​ട്ട​റി സൗ​ദാ ബീ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.