കെ.​എം. മാ​ണി​യു​ടെ ജീ​വി​തം രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് പാ​ഠ​പു​സ്ത​കം; ബേ​ബി കാ​പ്പു​കാ​ട്ടി​ൽ
Saturday, April 10, 2021 12:55 AM IST
പേ​രാ​മ്പ്ര: കെ.​എം. മാ​ണി​യു​ടെ ജീ​വി​തം രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് പാ​ഠ​പു​സ്ത​ക​മാ​ണെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം- ജോ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കാ​പ്പു​കാ​ട്ടി​ൽ. പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം ച​ക്കി​ട്ട​പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ന്ദ്ര​ൻ പാ​ലേ​രി, കി​ഴ​ക്ക​യി​ൽ പ്ര​കാ​ശ​ൻ, എ​ൽ​സി കു​റ്റി​ക്കാ​ട്ടി​ൽ, ജോ​ർ​ജ് ഫി​ലി​പ്പ്, സു​രേ​ഷ് മു​തു​വ​ണ്ണാ​ച്ച, ബേ​ബി കൂ​ന​ന്താ​നം, ജോ​സു​കു​ട്ടി പു​ര​യി​ട​ത്തി​ൽ, രാ​മ​ദാ​സ് കൂ​ത്താ​ളി, ജോ​ണി പാ​റ​ത്ത​റ, ബോ​ബി ഓ​സ്റ്റി​ൻ, ഏ​ബ്ര​ഹാം പ​ള്ളി​ത്താ​ഴ​ത്ത്, സാ​ബു പു​ളി​ക്ക​ൽ, ജോ​ൺ ചേ​രോ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.