ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റ് റോ​ഡ​രി​കി​ല്‍ ന​ശി​ക്കു​ന്നു
Saturday, April 10, 2021 12:55 AM IST
താ​മ​ര​ശേ​രി: ചു​ങ്കം ജം​ഗ്ഷ​നി​ല്‍ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ത്തി​യ​പ്പോ​ള്‍ താ​ത്ക്കാ​ലി​ക​മാ​യി നീ​ക്കം ചെ​യ്ത ഹൈ​മാ​സ്റ്റ് ലൈ​റ്റാ​ണ് റോ​ഡ​രി​കി​ല്‍ കാ​ടു​മൂ​ടി മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന​ടി​യി​ല്‍​കി​ട​ന്ന് ന​ശി​ക്കു​ന്ന​ത്. ചു​ങ്കം ജം​ഗ്ഷ​നി​ല്‍ മാ​ത ബേ​ക്ക​റി​യോ​ട് ചേ​ര്‍​ന്നാ​യി​രു​ന്നു നേ​ര​ത്തെ ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.
വീ​തി കൂ​ട്ട​ല്‍ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ നി​ന്നും താ​ത്ക്കാ​ലി​ക​മാ​യി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷ​വും ലൈ​റ്റ് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
ചു​ങ്കം -ബാ​ലു​ശേ​രി റോ​ഡ് ജം​ഗ്ഷ​നി​ല്‍ റൗ​ണ്ട് എ​ബൗ​ട്ട് നി​ര്‍​മി​ച്ച് അ​തി​നു മ​ധ്യ​ത്തി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചാ​ല്‍ ജം​ഗ്ഷ​ന്‍റെ നാ​ലു ഭാ​ഗ​ത്തേ​ക്കും വെ​ളി​ച്ചം കി​ട്ടും. നി​ല​വി​ല്‍ ചു​ങ്കം അ​ങ്ങാ​ടി​യി​ല്‍ ക​ട​ക​ള്‍ അ​ട​ച്ചാ​ല്‍ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​ണ്. ലൈ​റ്റ് പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.