‘നൊണ’​പ​റ​യാ​ന്‍ കൊ​ടു​വ​ള്ളി​യു​ടെ നു​ണ​യ​ന്‍​മാ​ര്‍ വീ​ണ്ടും വ​രു​ന്നു
Saturday, April 10, 2021 12:53 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി "നൊണ'​പ​റ​യാ​ന്‍ കൊ​ടു​വ​ള്ളി​യു​ടെ നൊ​ണ​യ​ന്‍​മാ​ര്‍ വീ​ണ്ടും വ​രു​ന്നു. ഇ​ന്ത്യ​ന്‍ നാ​ട​ക​ത്തി​ന്‍റെ ഓ​സ്‌​കാ​റെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന മ​ഹീ​ന്ദ്ര എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ തി​യ​റ്റ​ര്‍ അ​വാ​ര്‍​ഡ്‌​സി​ല്‍ (മെ​റ്റ) യി​ലൂ​ടെ​യാ​ണ് രാ​ജ നൊണ​യ​ന്‍​മാ​ര്‍ നാ​ട​ക പ്രേ​മി​ക​ള്‍​ക്ക് മു​മ്പി​ലെ​ത്തു​ന്ന​ത്.
കൊ​ടു​വ​ള്ളി ബ്‌​ളാ​ക്ക് തീ​യ​റ്റ​റി​ന്‍റെ "നൊണ' ഓ​ണ്‍​ലൈ​നി​ലാ​ണ് നാ​ട​കോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടു​വ​ള്ളി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​പ്രേ​ഷ​ണം ന​ട​ക്കും. പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ന്‍ പ്ര​ഫ. ച​ന്ദ്ര​ദാ​സ​ന്‍ ച​ര്‍​ച്ച ന​യി​ക്കും. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ ഏ​ക നാ​ട​ക​വും "നൊ​ണ' യാ​ണ്.
യു​വ നാ​ട​ക പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ജി​നോ ജോ​സ​ഫാ​ണ് നൊണ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി ബ്ലാ​ക്ക് തി​യ​റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ കെ. ​ബാ​ബു, പ്ര​ശ​സ്ത വോ​ളി​ബോ​ള്‍ താ​രം കി​ഷോ​ര്‍ കു​മാ​ര്‍ ചെ​യ​ര്‍​മാ​നു​മാ​യ നേ​തൃ​നി​ര​യാ​ണ് നാ​ട​ക​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.