ക​ല്ല​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ ഷ​ട്ട​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഉ​യ​ർ​ത്തി: നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി
Saturday, April 10, 2021 12:53 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്ത് ക​ല്ല​ൻ​തോ​ട് നെ​ൽ​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ട​ക​ട​വ​ത്ത് സ്ഥാ​പി​ച്ച ജ​ല​നി​യ​ന്ത്ര​ണ സം​വി​ധാ​ന​മാ​യ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​തോ​ടെ നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കൊ​യ്ത്തി​ന് പാ​ക​മാ​യ ഏ​ക്ക​ർ ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി​യാ​ണ് ഇ​തോ​ടെ ന​ശി​ച്ച​ത്. കൊ​ടി​യ​ത്തൂ​ർ കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര​വ​ധി ക​ർ​ഷ​ക​ർ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ചെ​യ്ത നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്.
ക​ർ​ഷ​ക​രെ അ​റി​യി​ച്ച ശേ​ഷം ഏ​പ്രി​ൽ മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഷ​ട്ട​ർ തു​റ​ക്കാ​റു​ള്ള​ത്. ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് നെ​ല്ല് കൊ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.
ക​ല്ല​ൻ​തോ​ട് നീ​ർ​ത്ത​ട പ​ദ്ധ​തി മു​ഖേ​ന ഇ​രു​വ​ഴി​ഞ്ഞി​പു​ഴ​യി​ലെ ജ​ലം ഷ​ട്ട​ർ വ​ഴി നി​യ​ന്ത്ര​ണം വ​രു​ത്തി​യാ​ണ് പു​ഞ്ച​പ്പാ​ട​ത്ത് വീ​ണ്ടും നെ​ൽ​കൃ​ഷി സാ​ധ്യ​മാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടെ മാ​ത്ര​മേ ഷ​ട്ട​ർ തു​റ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന മൂ​ല​മാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​തെ​ന്നും ഉ​ട​നെ ത​ന്നെ ഷ​ട്ട​ർ അ​ട​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ന്നും ഇ​ത് നെ​ൽ​കൃ​ഷി ന​ശി​ക്കാ​ൻ ഇ​ട​വ​രു​ത്തു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.