കോ​ട​തി​യി​ല്‍ വ്യാ​ജ രേ​ഖ സ​മ​ർ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
Friday, April 9, 2021 1:23 AM IST
കോ​ഴി​ക്കോ​ട്: മു​ക്ക് പ​ണ്ടം പ​ണ​യം വെ​ച്ച കേ​സി​ല്‍ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ വേ​ള​യി​ൽ ഹാ​ജ​ര​ക​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി വ്യാ​ജ മെ​ഡി​ക്ക​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് തി​രു​വ​ന്നൂ​ർ സ്വ​ദേ​ശി പി.​ടി. ഹി​ൽ​ത്താ​സ് (38)നെ ​ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​രു​ന്ന പ്ര​തി​യെ ക​രി​പ്പൂ​ര്‍ എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ചാ​ണ്‌ പി​ടി​യി​ലാ​യ​ത്. ടൗ​ണ്‍ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ര്‍ ശ്രീ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ് ഐ ​മാ​രാ​യ ബി​ജു ആ​ന്‍റ​ണി, അ​ബ്ദു​ള്‍ സ​ലിം, പ്ര​സാ​ദ്‌, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ജേ​ഷ് കു​മാ​ര്‍, സി​പി​ഒ മാ​രാ​യ അ​നൂ​ജ്, ഷി​ജി​ത്ത്, ശ്രീ​ക​ല, ഉ​ല്ലാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഗ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
മു​ക്ക് പ​ണ്ടം പ​ണ​യം വെ​ച്ച​തി​നും മ​റ്റു​മാ​യി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 38 കേ​സു​ക​ള്‍ പ്ര​തി​ക്കെ​തി​യു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.