ബാ​ലു​ശേ​രി ക​രു​മ​ല​യി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് സം​ഘ​ർ​ഷം
Friday, April 9, 2021 1:22 AM IST
ബാ​ലു​ശേ​രി: ക​രു​മ​ല​യി​ലെ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റ്. പ്ര​ക​ട​ന​മാ​യി എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. വ​ടി​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​യി എ​ത്തി​യ​വ​രാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ആം​ഗം സി.​കെ. ജി​ഷ, രാ​രോ​ത്ത് ശ്രീ​ല​ത, ഒ.​കെ. ബാ​ബു, ടി.​പി. മ​നോ​ജ്, പി. ​അ​ൻ​വ​ർ, ആ​ർ. സി​ജി​ത്ത്, അ​ശ്വ​ന്ത്, കെ. ​വി​പി​ൻ​രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ.​കെ. ബാ​ബു, അ​ൻ​വ​ർ, മ​നോ​ജ് എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ എ​ൽ​ഡി​എ​ഫ് യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ബാ​ലു​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.