ചെ​ങ്ങോ​ടു​മ​ല ഖ​ന​നാ​നു​മ​തി; പു​തി​യ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു
Friday, April 9, 2021 1:22 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കു​ന്ന​ത് കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തി​യ​തി​നു ശേ​ഷം മ​തി​യെ​ന്ന് സം​സ്ഥാ​ന വി​ദ​ഗ്‌​ധ വി​ല​യി​രു​ത്ത​ൽ സ​മി​തി യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ.ഈ​സ, കെ.​കെ.കൃ​ഷ്ണ​പ​ണി​ക്ക​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഖ​ന​നാ​നു​കൂ​ല റി​പ്പോ​ർ​ട്ട് ത​ള്ളി​യ സ​മി​തി അ​ഞ്ച് പേ​രെ കൂ​ടി സം​ഘ​ത്തി​ൽ നി​യ​മി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​സി. ഭാ​സ്ക​ര​ൻ, ജി. ​ശ​ങ്ക​ർ, ഡോ. ​എ​സ്. ശ്രീ​കു​മാ​ർ, ഡോ. ​ആ​ർ. അ​ജ​യ​കു​മാ​ർ വ​ർ​മ, ഡോ. ​എം. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പു​തു​താ​യി നി​യ​മി​ച്ച​ത്. നേ​ര​ത്തെ വ​ന്ന ര​ണ്ടം​ഗ സം​ഘം ക്വാ​റി മു​ത​ലാ​ളി​യു​ടെ കൂ​ടെ വ​ന്ന് അ​വ​ർ​ക്ക​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടാ​ണ് ത​യ്യാ​റാ​ക്കി​യ​തെ​ന്ന് ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ള​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​ണ്ടാ​യി.
തു​ട​ർ​ന്ന് കോ​ട​തി സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ർ​ണ​യ സ​മി​തി​യോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നേ​യും സ​മ​ര സ​മി​തി​യേ​യും കേ​ൾ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ടും സ​മ​ര സ​മി​തി​ക്ക് വേ​ണ്ടി ഹ​രീ​ഷ് വാ​സു​ദേ​വ​നും ഓ​ൺ​ലൈ​ൻ ഹി​യ​റിം​ഗി​ൽ ഹാ​ജ​രാ​യി ചെ​ങ്ങോ​ടു​മ​ല​യു​ടെ പ​രി​സ്ഥി​തി പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സം​ഘം പ​ഠ​ന​ത്തി​നെ​ത്തു​ന്ന​ത്. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന പ്ര​തി​നി​ധി​ക​ൾ ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ച്ച് മ​ല സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ വ​രു​ന്ന പു​തി​യ സം​ഘ​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് നാ​ട്ടു​കാ​ർ വെ​ച്ചു പു​ല​ർ​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളെ കേ​ട്ടു കൊ​ണ്ട് ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ പ്ര​തീ​ക്ഷ. ഡെ​ൽ​റ്റ ക്വാ​റി ക​മ്പ​നി​ക്ക് ആ​ദ്യം ന​ൽ​കി​യ പാ​രി​സ്ഥി​തി​കാ​നു​മ​തി അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി ജി​ല്ലാ ക​ളക്ട​ർ മ​ര​വി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​മ്പ​നി വീ​ണ്ടും പാ​രി​സ്ഥി​തി​കാ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്.
പാ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭി​ച്ചാ​ൽ ഡി ​ആ​ന്‍റ് ഒ ​ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന ഏ​ക ജാ​ല​ക ബോ​ർ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണെ​ന്ന് സ​മ​ര​സ​മി​തി ആ​രോ​പി​ച്ചി​രു​ന്നു.