കു​റ്റ്യാ​ടി​യി​ലും സി​പി​എം അ​ണി​ക​ളു​ടെ പ്ര​തി​ഷേ​ധം
Tuesday, March 9, 2021 12:10 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്ത്രീ​ക​ളും യു​വാ​ക്ക​ളു​മ​ട​ക്കം ഇ​രു​നൂ​റി​ല​ധി​കം പേ​ർ മാ​ർ​ച്ച് ന​ട​ത്തി. കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച് കു​റ്റ്യാ​ടി ടൗ​ണി​ൽ സ​മാ​പി​ക്കു​ക​യാ​യി​രു​ന്നു. 'ഈ ​മ​ണ്ണ് ചു​ക​ന്ന മ​ണ്ണ്, ഈ ​പാ​ർ​ട്ടി ന​മ്മു​ടെ പാ​ർ​ട്ടി, സി​പി​എം സി​ന്ദാ​ബാ​ദ്' ഈ ​മ​ണ്ഡ​ലം ഞ​ങ്ങ​ൾ​ക്ക് വേ​ണം, ഞ​ങ്ങ​ളു​ടെ ചി​ഹ്നം പൊ​ന്ന​രി​വാ​ൾ' എ​ന്ന മു​ദ്രാ​വാ​ക്യം പ്ര​ക​ട​ന​ത്തി​ൽ ഉ​യ​ർ​ന്നു.
പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞു മ​ണ്ഡ​ലം പ​രി​ധി​യി​ലെ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വ​ച്ച് മേ​ഖ​ല​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​യെ പ​റ്റി ബ​ന്ധ​പെ​ട്ട​വ​രെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.