വ​നി​താദി​നാ​ഘോ​ഷം; വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, March 9, 2021 12:09 AM IST
കോഴിക്കോട്: സാ​ർ​വ​ദേ​ശീ​യ വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ‘കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​നി​താ നേ​തൃ​ത്വം: സം​രം​ഭ​ക​ത്വം, തു​ല്യ​ത, ശാ​ക്തീ​ക​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കൂ​ടു​ത​ൽ സ്ത്രീ​ക​ൾ കാ​ർ​ഷി​ക സം​രം​ഭ​ക​രം​ഗ​ത്തു ക​ട​ന്നു​വ​ര​ണ​മെ​ന്ന് വെ​ബി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ക്കാ​ൻ സ്ത്രീ​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ത് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും വെ​ബി​നാ​ർ വി​ല​യി​രു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള അ​ഗ്രി ഇ​ന്നൊ​വേ​റ്റീ​വി​ന്‍റെ സി​ഇ​ഓ ഡോ. ​സു​ധ മൈ​സൂ​രു, കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മ​റ്റു മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ളു​ടെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി. ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡെ​ന്‍റെ​യും കേ​ര​ള ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യു​ടെ​യും മാ​തൃ​ക വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നും ഒ​ന്നി​ല​ധി​കം കാ​ര്യ​ങ്ങ​ൾ ഒ​രേ​മി​ക​വോ​ടെ ചെ​യ്യാ​നു​മു​ള്ള സ്ത്രീ​ക​ളു​ടെ ക​ഴി​വി​ന് ഉ​ദാ​ഹ​ര​ണ​മാ​യി അ​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.
മി​ക​ച്ച വ​നി​താ സം​രം​ഭ​ക​യാ​കാ​ൻ ശ​രി​യാ​യ പാ​ത തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ഐ​സി​എ​ആ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​ക​ത്വ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ചെ​റി​യ നി​ര​ക്കി​ൽ ലൈ​സ​ൻ​സ് നേ​ടി ഉ​പ​യോ​ഗി​ക്കാ​നും സ്ഥാ​പ​ന​ത്തി​നു കീ​ഴി​ലെ ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ, മാ​ർ​ക്ക​റ്റിം​ഗ് പി​ന്തു​ണ എ​ന്നി​വ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും അ​തു​വ​ഴി കാ​ർ​ഷി​ക സം​രം​ഭ​ത്തി​ൽ വി​ജ​യം നേ​ടാ​നും സാ​ധി​ക്കു​മെ​ന്ന് ഡോ. ​സു​ധ പ​റ​ഞ്ഞു.
ല​ക്ഷ്മി​മേ​നോ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യാ​യി. ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​റാ​യ ഡോ. ​ജെ. ര​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ ഐ​സി​എ​ആ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വ​നി​താ സം​രം​ഭ​ക​ർ അ​വ​രു​ടെ അ​നു​ഭ​വം പ​ങ്കി​ട്ടു. ഡോ. ​ടി. ഷീ​ജ, ഡോ. ​എ​സ്. ആ​ര​തി എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.