നി​കു​തി സ്വീ​ക​രി​ക്കാ​തെ കർഷകരെ വീ​ണ്ടും ക​ബ​ളി​പ്പി​ച്ചു; കാ​ന്ത​ലാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു​ മു​ന്നി​ല്‍ കു​ത്തി​യി​രിപ്പുസ​മ​രം
Tuesday, March 9, 2021 12:09 AM IST
താ​മ​ര​ശേ​രി: കാ​ന്ത​ലാ​ട് വി​ല്ലേ​ജി​ല്‍ നി​കു​തി അ​ട​യ്ക്കാ​നെ​ത്തി​യ ക​ര്‍​ഷ​ക​രെ നി​കു​തി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ര്‍ വീ​ണ്ടും ക​ബ​ളി​പ്പി​ച്ചു. ക​ര്‍​ഷ​ക​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ കു​ത്തി​യി​രിപ്പു സ​മ​രം ന​ട​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തും വീ​ണ്ടും ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​ത്ത​വ​ണ നി​കു​തി ത​ട​ഞ്ഞ​ത്.
സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളു​ണ്ടാ​യി​ട്ടും ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക​ര്‍ ക​ഴി​ഞ്ഞ ഒ​ന്നി​ന് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​മ്പി​ല്‍ അ​നി​ശ്ചി​ത​കാ​ല കു​ടി​കി​ട​പ്പു സ​മ​രം ന​ട​ത്തി​യി​രു​ന്നു. 27-06-2019ലെ ​ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം നി​കു​തി ക​ഴി​ഞ്ഞ മൂ​ന്നി​ന് സ്വീ​ക​രി​ക്കാ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
എ​ന്നാ​ല്‍ ഇ​ത് പ്ര​കാ​രം മൂ​ന്നി​ന് നി​കു​തി അ​ട​യ്ക്കാ​നെ​ത്തി​യ ക​ര്‍​ഷ​ക​രു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ നി​കു​തി സ്വീ​ക​രി​ച്ചി​ല്ല.
പ്ര​കോ​പി​ത​രാ​യ ക​ര്‍​ഷ​ക​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​തോ​ടെ താ​മ​ര​ശേ​രി താ​ലൂ​ക്ക് എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സി.​എം.​കു​ര്യ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ധ​ര​ന്‍, നി​കു​തി വി​ഭാ​ഗം ത​ഹ​സി​ല്‍​ദാ​ര്‍ ശ​ശി​ധ​ര​ന്‍ കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.
ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച നി​കു​തി സ്വീ​ക​രി​ക്കാ​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ അ​ന്ന് പി​രി​ഞ്ഞു​പോ​യ​ത്.
എ​റെ പ്ര​തീ​ക്ഷ​യോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നി​കു​തി​യ​ട​ക്കാ​നെ​ത്തി​യ ക​ര്‍​ഷ​ക​രെ നി​കു​തി സ്വീ​ക​രി​ക്കാ​തെ വീ​ണ്ടും അ​ധി​കൃ​ത​ര്‍ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തി​യി​രിപ്പു​സ​മ​രം പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് സം​യു​ക്ത ക​ര്‍​ഷ​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷാ​ജു മു​ണ്ട​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്മ​നാ​ഭ​ന്‍ പു​ന്ന​ത്ത​റ, സി. ​അ​ഹ​മ്മ​ദ്, ദേ​വ​സ്യ ഏ​റാ​ട്ടു​പ​റ​മ്പി​ല്‍, സാ​ബു നെ​ടും​തൊ​ട്ടി​യി​ല്‍, ശ​ങ്ക​ര​ന്‍ മ​ണി​ച്ചേ​രി, കൃ​ഷ്ണ​ന്‍ കു​ട്ടി വ​യ​ല​ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രോ​ഷാ​കു​ല​രാ​യ ക​ര്‍​ഷ​ക​ര്‍ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.