റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ പ​രാ​തി
Tuesday, March 9, 2021 12:09 AM IST
താ​മ​ര​ശേ​രി: കാ​ന്ത​ലാ​ട് വി​ല്ലേ​ജി​ല്‍ ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​തെ ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തി​ല്‍ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ കി​സാ​ന്‍ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ബാ​ലു​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു പ്ര​കാ​രം നി​കു​തി സ്വീ​ക​രി​ക്കാ​തെ ക​ര്‍​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു. സാ​മൂ​ഹി​ക സ​മാ​ധാ​നം ത​ക​ര്‍​ത്ത് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ലാ​പ​മു​ണ്ടാ​ക്ക​ന്‍ ശ്ര​മി​ക്കു​ന്നു.
2017ല്‍ ​ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തു​മാ​യ ബ​ന്ധ​പ്പെ​ട്ട് ചെ​മ്പ​നോ​ട​യി​ല്‍ ക​ര്‍​ഷ​ക​ന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്ത​തു​പോ​ലെ കാ​ന്ത​ലാ​ടും ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ കാ​ന്ത​ലാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും താ​മ​ര​ശേ​രി താ​ലൂ​ക്ക് റ​വ​ന്യു അ​ധി​കൃ​ത​രും ന​ട​ത്തു​ന്ന ഗൂ​ഢാ​ലോ​ച​യ്ക്കും നി​യ​മ വി​രു​ദ്ധ നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.