പു​തി​യ ഭ​ര​ണ സ​മി​തി നി​ല​വി​ല്‍ വ​ന്നു
Tuesday, March 9, 2021 12:09 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പു​തി​യ ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച്ച ന​ട​ന്ന ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ഷൈ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റാ​യി ഗി​രീ​ഷ് ജോ​ണി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഇ​സ്മാ​യി​ല്‍ കു​റു​മ്പൊ​യി​ല്‍ എ​ന്നി​വ​രെ ഐ​ക്യ​ക​ണ്ഠേ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യി ഗി​രീ​ഷ്‌​ജോ​ണ്‍, ഇ​സ്മാ​യി​ല്‍ കു​റു​മ്പൊ​യി​ല്‍, ഇ.​പി.​ജോ​ണ്‍, ബി.​ആ​ര്‍.​ബെ​ന്നി, രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വാ​സു തെ​ക്കി​ടി​ച്ചാ​ലി​ല്‍, ഷി​ജി ആ​ന്‍റ​ണി, രാ​ധ പൊ​യി​ലി​ല്‍, എം.​ഷ​റീ​ന, സു​നീ​റ പാ​ല​ത്തുക​ണ്ടി, പി.​കെ. ബാ​ബു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ബാ​ങ്ക് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ബീ​ര്‍ സ്വ​ാഗ​തം പ​റ​ഞ്ഞു.