ക്ര​മ​സ​മാ​ധാ​നം ഇ​ന്ന​ലെ വ​നി​ത​ക​ളു​ടെ കൈയിൽ
Tuesday, March 9, 2021 12:09 AM IST
കോ​ഴി​ക്കോ​ട് : ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഇ​ന്ന​ലെ വ​നി​ത​ക​ളു​ടെ കൈ​ക​ളി​ലാ​യി​രു​ന്നു. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ, ജി​ഡി ചാ​ര്‍​ജ്, പാ​റാ​വ്, പി​ആ​ര്‍​ഒ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളും വ​നി​താ ദി​ന​മാ​യ ഇ​ന്ന​ലെ നി​യ​ന്ത്രി​ച്ച​ത് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു.

അ​പൂ​ര്‍​വം ചി​ല സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പൂ​ര്‍​ണ ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ വ​നി​ത​ക​ളി​ല്ലാ​ത്ത​തെ​ന്ന് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്ന​റി​യി​ച്ചു. പ​രാ​മാ​വ​ധി സ്‌​റ്റേ​ഷ​നു​ക​ളി​ലും വ​നി​ത​ക​ള്‍​ക്കാ​ണ് ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സി​റ്റി, റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ലു​ള്ള എ​ല്ലാ സ്‌​റ്റേ​ഷ​നു​ക​ളി​ലും വ​നി​ത​ക​ളാ​ണ് ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ച​ത്. അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ​ദി​ന​ത്തി​ല്‍ പ​ര​മാ​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല വ​നി​താ ഓ​ഫീ​സ​ര്‍​മാ​ര്‍ വ​ഹി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡി​ജി​പി അ​റി​യി​ച്ചി​രു​ന്നു. വ​നി​താ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും ഉ​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല ഇ​വ​ര്‍​ക്കാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ല്‍ ഒ​ന്നി​ല​ധി​കം വ​നി​താ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ഉ​ള്ളി​ട​ത്ത് നി​ന്ന് മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​വ​രെ വി​ന്യ​സി​പ്പി​ച്ചാ​ണ് ഡ്യൂ​ട്ടി ക്ര​മീ​ക​രി​ച്ച​ത്.

വ​നി​താ ഓ​ഫീ​സ​ര്‍​മാ​ര്‍ ആ​വ​ശ്യ​ത്തി​ന് ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ വ​നി​ത​ക​ളാ​യ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ​യും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ​യു​മാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​വ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്‌​റ്റേ​ഷ​നി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​റും വ​നി​ത​ക​ളാ​യി​രു​ന്നു .

നാ​ദാ​പു​രം: വ​നി​താ ദി​ന​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭ​ര​ണം വ​നി​താ മി​ക​വി​ലാ​യി. റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ സ്റ്റേ​ഷ​ൻ ചു​മ​ത​ല വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റെ​ടു​ത്ത​ത്. എ​സ്എ​ച്ച്ഒ​ടി​ആ​ർ ശ്വാ​മ​ള​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്. സ്റ്റേ​ഷ​നി​ൽ വ​രു​ന്ന പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച​തും കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തും വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു.

പു​രു​ഷ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​നം പി​ൻ നി​ര​യി​ലാ​യി​രു​ന്നു. താ​ര​ത​മ്യേ​ന ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളു​ടെ ആ​ധി​ക്യം കൊ​ണ്ട് സം​സ്ഥാ​ന ശ്ര​ദ്ധ ത​ന്നെ പി​ടി​ച്ചു​പ​റ്റി​യ നാ​ദാ​പു​ര​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​രു​ഷ​ന്മാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും ര​ണ്ട് വ​ട്ടം ചി​ന്തി​ക്കാ​തെ ചാ​ർ​ജ് എ​ടു​ക്കാ​റി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ സ്റ്റേ​ഷ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ക​ഞ്ഞ മി​ക​വോ​ടെ​യാ​ണ് സ്ഥി​തി ഗ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്ത​ത്. സ്റ്റേ​ഷ​നി​ൽ ആ​റു പ​രാ​തി​ക​ളാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്.

ഇ​വ മേ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി സ്വീ​ക​രി​ക്കു​ക​യും ഒ​രു വാ​ഹ​ന അ​പ​ക​ട​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി എ​സ്. എ​ച്ച്.​ഒ. പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കെ.​പി.​റ​ജി ന, ​പിആ​ർഒ കെ.​പി. സു​ശീ​ല. വി​എ​ച്ച്എ​ഫ് ചു​മ​ത​ല​യു​ള്ള ആ​ർ.​എ​ൽ. ലി​ൻ​സി എ​ന്നി​വ​ർ മി​ക​വോ​ടെ ചു​മ​ത​ല​ക​ൾ കൈ​കാ​ര്യം ചെ​യ്തു. സ്റ്റേ​ഷ​നി​ലെ ജി.​ഡി. ചാ​ർ​ജും വ​നി​ത​ക​ൾ​ക്കാ​യി​രു​ന്നു.

വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ച്ചാ​ണ് സ്റ്റേ​ഷ​നി​ൽ വ​നി​താ ദി​നം ആ​ച​രി​ച്ച​ത്.