‘ബോ​ധി​ക’ വ​നി​താസം​ഗ​മം ന​ട​ത്തി
Monday, March 8, 2021 12:18 AM IST
താ​മ​രേ​ശ​രി: സാ​ർ​വ​ദേ​ശീ​യ വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു താ​മ​ര​ശേ​രി രൂ​പ​ത കെ​സി​വൈ​എം-ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ശേ​രി മാ​ർ മ​ങ്കു​ഴി​ക്ക​രി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ബോ​ധി​ക വ​നി​ത സം​ഗ​മം മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ പേ​ഴ്സ​ൻ അ​ഡ്വ.​ബീ​ന ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി തേ​വ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക​യും താ​മ​ര​ശേ​രി രൂ​പ​താം​ഗ​വു​മാ​യ നി​യ ചാ​ർ​ലി മു​ഖ്യാ​തി​ഥി​യാ​യി രു​ന്നു. രൂ​പ​ത അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഷാ​ർ​ല​റ്റ് സി​എം​സി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലെ​റ്റി​ഷ ജോ​ഷി ,ലി​മി​ന ജോ​ർ​ജ്,അ​മൃ​ത ജോ​സ്, മ​ഞ്ജു​ഷ റോ​സ് ,രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് വെ​ള്ള​യ്ക്കാ​ക്കു​ടി​യി​ൽ ,പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.