ടി​മ്പ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക പെ​ന്‍​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Monday, March 8, 2021 12:17 AM IST
താ​മ​ര​ശേ​രി: ടി​മ്പ​ര്‍ മേ​ഖ​ല​യി​ലെ അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ​യെ​ങ്കി​ലും ഉ​റ​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ-​കോ​ളി​ക്ക​ല്‍ മേ​ഖ​ല സ്വ​ത​ന്ത്ര ടി​മ്പ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍(​എ​സ്ടി​യു) ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. അ​ബൂ​ബ​ക്ക​ര്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. മു​ഹ​മ്മ​ദ് കു​ട്ടി​മോ​ന്‍, ജ​ന. സെ​ക്ര​ട്ട​റി ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, കാ​സിം കാ​രാ​ടി, മ​ജീ​ദ് മൗ​ല​വി, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി.​ഒ.​ടി.​അ​ബു (പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ​ലി ഇ​മ്പീ​ച്ചി ക​ന്നൂ​ട്ടി​പ്പാ​റ(​ജ​ന. സെ​ക്ര​ട്ട​റി), അ​ബു കോ​ളി​ക്ക​ല്‍(​ട്ര​ഷ​റ​ര്‍) ഖാ​ദ​ര്‍ കു​ന്നു​മ്മ​ല്‍, ജ​ലീ​ല്‍ അ​മ​രാ​ട്, എം. ​ബ​ഷീ​ര്‍(​വൈ​സ് പ്ര​സി​ഡ​ന്‍റ്), റ​ഷീ​ദ് തേ​ക്കും​തോ​ട്ടം, വി.​ഒ.​ടി. മ​ജീ​ദ്, വി.​പി. നാ​സ​ര്‍ വ​ല്യോ​ന്‍(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.