നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​വ​ര​ണം വേ​ണം: വ​നി​താ നേ​താ​ക്ക​ൾ
Monday, March 8, 2021 12:17 AM IST
കോ​ഴി​ക്കോ​ട്: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തു പോ​ലെ നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന വ​നി​താ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് പ്ര​സ്‌​ക്ല​ബ് വ​നി​താ​സ​ബ്ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "തെ​ര​ഞ്ഞെ​ടു​പ്പും കു​റ​യു​ന്ന സ്ത്രീ ​പ്രാ​തി​നി​ധ്യ​വും' സം​വാ​ദ പ​രി​പാ​ടി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​മു​യ​ര്‍​ന്ന​ത്.
പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ എ​ത്തി​യാ​ൽ മാ​ത്ര​മേ പാ​ർ​ലി​മെ​ന്‍റ​റി പ​ദ​വി​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​വൂ. ല​ഭി​ച്ച പ​ദ​വി​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടും കേ​ര​ളം പോ​ലെ ജ​നാ​ധി​പ​ത്യ​മൂ​ല്യം സം​ര​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യും ഒ​രു വ​നി​താ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് ഏ​റെ ചോ​ദ്യം ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്ന് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഡീ​ഷ​ണ​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ അ​ഡ്വ.​പി.​എം. ആ​തി​ര, കെ​പി​സി​സി സെ​ക്ര​ട്ട​റി പി. ​ഉ​ഷാ​ദേ​വി, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി ന​വ്യ ഹ​രി​ദാ​സ്, എം​എ​സ്എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ത​ഹ്‌​ലി​യ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.
വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സാ​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ കൈ​കൊ​ട്ടി​ക്ക​ളി ക​ലാ​കാ​രി ക​മ​ലം ന​മ്പൂ​തി​രി, സൈ​ക്ലിം​ഗ് ചാ​മ്പ്യ​ന്‍ മീ​നാ​ക്ഷി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കാ​ലി​ക്ക​ട്ട് പ്ര​സ്‌​ക്ല​ബ് സ​ബ്ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ അ​ഞ്ജ​ന ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ.​ക​ണ്‍​വീ​ന​ര്‍ ബി. ​സൂ​ര്യ ച​ര്‍​ച്ച നി​യ​ന്ത്രി​ച്ചു. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ന്‍, കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ് ജോ. ​സെ​ക്ര​ട്ട​റി ഫ​സ്‌​ന ഫാ​ത്തി​മ, സാ​യ പ്ര​സി​ഡ​ന്‍റ് സാ​ജി​ത ക​മാ​ല്‍, ഡോ.​സു​ഷ​മ, ഗീ​താ മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.