റോ​ഡ​രി​കി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ൻ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Sunday, March 7, 2021 10:50 PM IST
കോ​ഴി​ക്കോ​ട്‌ : ശ​നി​യാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് പേ​ർ മ​രി​ച്ചു. പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി പ​യ​മ്പ്ര​യി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് റ​ഫീ​ഖ് (49) മാ​ത്ത​റ എം.​ജി ന​ഗ​ർ ക​ള്ളി​വ​ള​പ്പി​ൽ മി​ത്ത​ൽ അ​ൻ​ഷാ​ദ് (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചാ​ല​പ്പു​റം റോ​ഡി​ൽ മൂ​ര്യാ​ട് പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി ട​യ​ർ​പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ഓം​നി വാ​ൻ ഇ​ടി​ച്ചാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ബൈ​ക്ക് നി​ർ​ത്തി ഇ​രു​വ​രും റോ​ഡ​രി​കി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന വാ​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നും അ​ൻ​ഷാ​ദ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യു​മാ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് റ​ഫീ​ഖ് മി​ഠാ​യി​ത്തെ​രു​വി​ൽ ബോ​ളി​വു​ഡ് ച​പ്പ​ൽ​സ് ഷോ​റും പാ​ർ​ട്ണ​റാ​ണ്. പി​താ​വ്: ഉ​മ്മ​ർ കോ​യ. ഉ​മ്മ: റാ​ബി​യ. ഭാ​ര്യ: ഷാ​ജി​ത. മ​ക്ക​ൾ: ഫ​ഹ​ദ്‌, ഷ​മ്മ. മ​രു​മ​ക​ൻ:​അ​നീ​ഷ്‌.