ചെ​ന്പ​നോ​ട​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​ർ​ട്ടി​ൻ ജോ​ൺ
Sunday, March 7, 2021 12:28 AM IST
കോ​ഴി​ക്കോ​ട്: ഭൂ​വ​നേ​ശ്വ​രി​ൽ ന​ട​ക്കു​ന്ന 69-ാം ദേ​ശീ​യ സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കാ​ൻ ചെ​ന്പ​നോ​ട സ്വ​ദേ​ശി​യും. വെ​ട്ടി​ക്കാ​ല​യി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​യ മാ​ർ​ട്ടി​ൻ ജോ​ണാ​ണ് നാ​ടി​ൻ അ​ഭി​മാ​ന​മാ​യി സ​ർ​വീ​സ​സ് ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്.

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് സ​ർ​വി​സ​സ് ടീ​മി​നാ​യി മാ​ർ​ട്ടി​ൻ ജോ​ൺ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഫെ​ഡ​റേ​ഷ​ൻ ക​പ്പ്, ഇ​ന്‍റ​ർ സ​ർ​വീ​സ​സ് തു​ട​ങ്ങി വി​വി​ധ വോ​ളി​ബോ​ൾ ടീ​മു​ക​ളി​ൽ ക​ളി​ച്ചു വ​രു​ന്ന മാ​ർ​ട്ടി​ൻ ജോ​ൺ ആ​ർ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.
ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സി​ലെ ലി​ൻ​ഷ​യാ​ണ് ഭാ​ര്യ.