സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന്! കോ​ഴി​ക്കോ​ട് നോ​ര്‍​ത്തിനെ ചൊല്ലി ഇ​ട​തി​ല്‍ ആ​ശ​ങ്ക
Sunday, March 7, 2021 12:28 AM IST
കോ​ഴി​ക്കോ​ട് : സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ സി​പി​എം പു​തി​യ മാ​ന​ദ​ണ്ഡ​വു​മാ​യെ​ത്തി​യ​തോ​ടെ കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് വീ​ണ്ടും ച​ര്‍​ച്ച​യാ​വു​ന്നു. തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് ഇ​ള​വ​നു​വ​ദി​ക്കേ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ച്ച​തോ​ടെ സി​റ്റിം​ഗ് എം​എ​ല്‍​എ എ.​പ്ര​ദീ​പ്കു​മാ​റി​ന് അ​വ​സ​രം ന​ഷ്ട​മാ​യി.

മൂ​ന്നു​ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത പ്ര​ദീ​പ്കു​മാ​റി​ന്‍റെ പേ​രു​മാ​ത്ര​മാ​ണ് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശി​ച്ച​ത്. ഇ​ന്ന് വീ​ണ്ടും സെ​ക്ര​ട്ടേ​റി​യ​റ്റ് ചേ​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​ദീ​പ്കു​മാ​ർ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​വ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പേ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ നി​ന്ന് ച​ർ​ച്ച ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ പേ​രും സ​ജീ​വ​മാ​യി. പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ ര​ഞ്ജി​ത്ത് പി​ന്മാ​റി.

ഇ​തോ​ടെ പ്ര​ദീ​പി​ന്‍റെ പേ​ര് വീ​ണ്ടും ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് ഇ​ള​വു​ന​ൽ​കേ​ണ്ടെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​തോ​ടെ മു​ൻ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ പേ​രാ​ണ് ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്ര​ദീ​പ്കു​മാ​ര്‍ ത​ന്നെ വേ​ണ​മെ​ന്നും വി​ട്ടു​വീ​ഴ്ച​യ്ക്ക് നേ​തൃ​ത്വം ത​യാ​റാ​വ​ണ​മെ​ന്നും പാ​ര്‍​ട്ടി​യി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​നാ​ണ് സാ​ധ്യ​ത. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ട് കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​ന്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​നു സാ​ധി​ക്കു​മെ​ന്നാ​ണ് സി​പി​എം വി​ല​യി​രു​ത്തു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ കോ​ട്ട​യാ​ണെ​ങ്കി​ലും കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ പ​ല വാ​ര്‍​ഡു​ക​ളും ബി​ജെ​പി നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

എ​പ്ല​സ് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ബി​ജെ​പി നോ​ര്‍​ത്തി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​പി​എം സ്ഥാ​നാ​ര്‍​ഥി ആ​രാ​യി​രി​ക്കു​മെ​ന്നാ​ണ് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​വും ഉ​റ്റു​നോ​ക്കു​ന്ന​ത്. കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്ത്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യാ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രി​ലൊ​രാ​ളാ​വും യു​ഡി​എ​ഫ് സ്ഥാ​നാ​ഥി .