ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധ സം​ഗ​മം നടത്തി
Sunday, March 7, 2021 12:28 AM IST
താ​മ​ര​ശേ​രി: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ടും ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തിരേ​യും ക​ട്ടി​പ്പാ​റ വ്യാ​പാ​ര ഭ​വ​ന്‍ ഓ​ഡി​റേ​റ്റി​യ​ത്തി​ല്‍ ക​ര്‍​ഷ​ക സം​ഗ​മം ന​ട​ത്തി. തു​ട​ര്‍​ന്ന് ക​ട്ടി​പ്പാ​റ ടൗ​ണി​ല്‍ ദീ​പം തെ​ളി​യി​ച്ച് ക​ര്‍​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ര്‍​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു.

യോ​ഗ​ത്തി​ല്‍ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ര്‍​മാ​ന്‍ കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് മെ​മ്പ​ര്‍ നി​ധി​ഷ് ക​ല്ലു​ള്ള​തോ​ട്, ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഷാ​ഹിം ഹാ​ജി, രാ​ജു ജോ​ണ്‍ തു​രു​ത്തി​പ​ള്ളി, ടി.​പി. കേ​ള​പ്പ​ന്‍, സ​ലിം പു​ല്ല​ടി, ജോ​ഷി മ​ണി​മ​ല, എ​ന്‍.​പി.​കു​ഞ്ഞാ​ലി, ബെ​ന്നി വ​ള​വ​നാ​നി​ക്ക​ല്‍, പി​യൂ​സ് ന​രി​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.