ഗ്രീ​ൻ​വാ​ലി പ​ബ്ലി​ക് സ്കൂ​ളി​ൽ സ്പാ​ർ​ക്ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, March 7, 2021 12:26 AM IST
മു​ക്കം: നെ​ല്ലി​ക്കാ​പ​റ​ന്പ് ഗ്രീ​ൻ​വാ​ലി പ​ബ്ലി​ക് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യ​പാ​ഠ്യേ​ത​ര ത​ല​ങ്ങ​ളി​ൽ സ​ർ​വ​തോ​ന്മു​ഖ​മാ​യ മി​ക​വും പു​രോ​ഗ​തി​യും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പാ​ർ​ക്ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം പ​ത്മ​ശ്രീ അ​ലി മ​ണി​ക്ഫാ​ൻ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി​വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി. പ​ത്മ​ശ്രീ അ​ലി മ​ണി​ക്ഫാ​നു​മാ​യി വി​ദ്യ​ർ​ഥി​ക​ൾ സം​വ​ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടി.​പി.​ബു​ഷ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ലി മ​ണി​ക് ഫാ​നു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​രം അ​ക്കാ​ഡ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ആ​രി​ഫ് സ​മ്മാ​നി​ച്ചു. പ​ദ്ധ​തി​യു​ടെ പ്ര​സ​ന്‍റേ​ഷ​ൻ വി.​ടി. അ​ബ്ദു​സ​ലാം നി​ർ​വ​ഹി​ച്ചു.സ്കൂ​ൾ മാ​നേ​ജ​ർ ഹു​സൈ​ൻ കാ​വ​നൂ​ർ, പിടിഎ ​പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ജൂ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.