തി​രു​വ​മ്പാ​ടി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു പ്ര​തി​ഷേ​ധ​ിച്ചു
Sunday, March 7, 2021 12:26 AM IST
തി​രു​വ​മ്പാ​ടി:ന​വീ​ക​ര​ണം ന​ട​ക്കു​ന്ന അ​ഗ​സ്ത്യ​മു​ഴി- കൈ​ത​പ്പൊ​യി​ൽ റോ​ഡി​ൽ തി​രു​വ​മ്പാ​ടി ടൗ​ണി​ലെ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​തി​ലും പൊ​ടി​ശ​ല്യം മൂ​ലം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​മ്പാ​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രാ​റു​കാ​രാ​യ നാ​ഥ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടിനു തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ​മ​രം ഉ​ച്ച​വ​രെ നീ​ണ്ടു. തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​രാ​റു​കാ​രു​മാ​യി സം​സാ​രി​ച്ചു ധാ​ര​ണ​യി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് സ​മ​രം അവസാനിപ്പിച്ചത്.

തി​രു​വ​മ്പാ​ടി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​.ജി.കെ.തോ​മ​സ് സ​മ​ര​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​രാ​റു​കാ​രാ​യ നാ​ഥ് ക​ൺ​സ്ട്ര​ക‌്ഷ​ൻ​സി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം കെ​എ​സ്ഇ​ബി കേ​ബി​ൾ ഇ​ടു​വാ​നാ​യി വെ​ട്ടി പൊ​ളി​ച്ച റോ​ഡ് ഇ​നി​യും ടാ​ർ ചെ​യ്തി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ൺ​ട്രാ​ക്ട​റു​മാ​യി ഒ​ത്തു​ക​ളി​ച്ചു സ്വ​ന്തം കീ​ശ​യു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ​യെ​ന്നും ടൗ​ണി​ലെ കാ​ന​ക​ളും റോ​ഡും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത സ​മ​ര​മു​റ​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.