വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി
Saturday, March 6, 2021 12:48 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ലി​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക്കി​ത്തു​ട​ങ്ങി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് അ​ധ്യാ​പ​ക​ര്‍, കേ​ന്ദ്ര-​സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍, ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്.
ഡ്യൂ​ട്ടി​ക്കു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ലി​സ്റ്റ് ഇ​നി​യും സ​മ​ര്‍​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ ലി​സ്റ്റ് ത​യാ​റാ​ക്കി ന​ല്‍​കേ​ണ്ട​തു​മാ​ണ്. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.