അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന: ഒ​രാ​ള്‍ പി​ടി​യി​ല്‍
Saturday, March 6, 2021 12:47 AM IST
തി​രു​വ​മ്പാ​ടി: തോ​ട്ടു​മു​ക്ക​ത്തും പ​നം പ്ലാ​വി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന 'ബ്ലാ​ക്ക് ജോ​ൺ​സ​ൺ' എ​ന്ന ഇ​ര​ട്ട പേ​രു​ള്ള പ്ലാ​ത്തോ​ട്ട​ത്തി​ൽ ജോ​ൺ​സ​ൺ തി​രു​വ​മ്പാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് 17 കു​പ്പി മ​ദ്യ​വു​മാ​യി തി​രു​വ​മ്പാ​ടി കൂ​ട​ര​ഞ്ഞി റോ​ഡി​ൽ പി​ടി​യി​ലാ​യ​ത്.
പി​ടി​ച്ചെ​ടു​ത്ത കു​പ്പി​ക​ളി​ൽ മു​ഴു​വ​നും ബീ​വ​റേ​ജി​ൽ നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം ഒ​ന്നി​ന് 28 ലി​റ്റ​ർ ബീ​വ​റേ​ജ് മ​ദ്യ​വു​മാ​യി താ​മ​ര​ശേ​രി സ്വ​ദേ​ശി​യെ തി​രു​വ​മ്പാ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കു​മാ​ര​ൻ, സി​പി​ഒ അ​നീ​സ്, രാം​ജി​ത്ത്, സ്വ​പ്നേ​ഷ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.