ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്നു
Tuesday, March 2, 2021 11:57 PM IST
മ​രു​തോ​ങ്ക​ര: ദി​നം പ്ര​തി നൂ​റ് ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന ജാ​ന​കി​ക്കാ​ട്-​മു​ള്ള​ന്‍ കു​ന്ന് റോ​ഡ് പാ​ടെ ത​ക​ര്‍​ന്നു. ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വ​ന​ത്തി​ലൂ​ടെ മു​ള്ള​ന്‍ കു​ന്നി​ലേ​ക്കെ​ത്തു​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗാ​ണ് പൂ​ര്‍​ണ്ണ​മാ​യും ത​ക​ർ​ന്ന​ത്.
കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പോ​ലും യാ​ത്ര ചെ​യ്യാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
കാ​ടി​നെ​ക്കു​റി​ച്ച​റി​യാ​നും കാ​ന​ന ഭം​ഗി​യാ​സ്വ​ദി​ക്കാ​നും നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ള്‍ എ​ത്തു​ന്ന ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ അ​വ​സ്ഥ തി​ക​ച്ചും ദു​ഷ്‌​ക്ക​ര​മാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് ഈ ​റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ബി​ബി പാ​റ​ക്ക​ൽ, ബീ​ന ആ​ല​ക്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.