ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ജീ​വ​കാ​രു​ണ്യ ധ​ന​സ​ഹാ​യ​വു​മാ​യി അ​ൽ​ഫോ​ൻ​സ കോ​ള​ജ്
Tuesday, March 2, 2021 11:55 PM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക്‌ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കി. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷം ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട വി​ല​ങ്ങാ​ട് പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു അ​ൽ​ഫോ​ൻ​സ കോ​ള​ജി​ന്‍റെ ജീ​വ​കാ​രു​ണ്യ​വും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും പ്ര​ക​ട​മാ​ക്കി​യ​ത്‌. പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​വി. ചാ​ക്കോ ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നി​ഷ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി സെ​ബാ​സ്റ്റ്യ​ൻ ചെ​റി​യാ​ൻ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ ഡൊ​മി​നി​ക്ക്, റെ​മി​ൻ റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ് ജോ​സ​ഫ് ഇ​ഗ്നേ​ഷ്യ​സ്, ജ​സ്പി​ൻ മാ​നു​വ​ൽ, പി.​എ​സ്. സാ​യ​ന്ത​ന, സാ​ന്ദ്ര​മ​രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.