കോടഞ്ചേരി: ദിനംപ്രതി പാചകവാതകത്തിന് വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും അങ്ങാടിയിൽ അടുപ്പുകൂട്ടി പാകം ചെയ്തും പ്രതിഷേധിച്ചു.
പ്രതിഷേധ സമരം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സെക്രട്ടറി സിജോ കാരികൊമ്പിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജിലിൻ ജോസ്, ജോർജ് വടക്കേൽ, ബിജു ഓത്തിക്കൽ, കെഎസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അമൽ തമ്പി, പഞ്ചായത്ത് അംഗങ്ങളായ വാസുദേവൻ, ചിന്ന അശോകൻ, ജോസുകുട്ടി അമ്പാട്ട്, സജീഷ് ഇലഞ്ഞിക്കൽ എന്നിവർ നേതൃത്വം നൽകി.
മണ്ണപ്പം ചുട്ട്
പ്രതിഷേധിച്ചു
കുറ്റ്യാടി: പാചകവാതകത്തിന് വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുറ്റ്യാടിയിൽ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ചു. പാചകവാതകത്തിന് രണ്ട് മാസത്തിനിടയിൽ മാത്രം വർധിച്ചത് 120 ഓളം രൂപയാണ്.
ഈ സാഹചര്യത്തിലാണ് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് മണ്ണപ്പംചുട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ അധ്യക്ഷത വഹിച്ചു. ഇ.എം. അസ്ഹർ, ജി.കെ. വരുൺ കുമാർ, കെ.കെ. ജിതിൻ, എ.കെ. ഷംസീർ, ആർ. സൂരജ്, അനൂജ് ലാൽ, എൻ.സി. ലിജിൽ, ടി. ശ്രീരാഗ്, രാഹുൽ ചാലിൽ, വി.വി. ഫാരിസ്, കെ. റബാഹ്, അമൃത് നരിക്കൂട്ടുംചാൽ, പി. ആഷിഫ് എന്നിവർ പ്രസംഗിച്ചു.
അടുപ്പിൽ തീ കൂടി
സമരം നടത്തും
കുറ്റ്യാടി: കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്യായമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അടുപ്പിൽ തീ കൂട്ടി സമരം നടത്താൻ മണ്ഡലം കോൺഗ്രസ് യോഗം തീരുമാനിച്ചു. കെ.കെ. രാജന്റെ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ, ജില്ല സെക്രട്ടറി പ്രമോദ് കക്കട്ടിൽ, എലിയാറ ആനന്ദൻ, എടത്തിൽ ദാമോദരൻ, പി.പി. അശോകൻ, ജമാൽ മൊകേരി, വി.എം. കുഞ്ഞിക്കണ്ണൻ, വി.വി. വിനോദൻ എന്നിവർ പ്രസംഗിച്ചു.