ദേ​ശീ​യ സാം​പി​ള്‍ സ​ര്‍​വേ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും
Tuesday, March 2, 2021 11:55 PM IST
കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് ന​ട​ത്തു​ന്ന വി​വി​ധ ദേ​ശീ​യ സാം​പി​ള്‍ സ​ര്‍​വേ​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. സാം​പി​ള്‍ യൂ​ണി​റ്റു​ക​ള്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സ​ര്‍​വേ ന​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​നാ​യി സീ​നി​യ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തും സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മാ​ണ്.
ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി വി​വ​ര​ശേ​ഖ​ര​ണ​ത്തി​നി​ടെ കൂ​ടു​ത​ല്‍ സ​മ​യം വീ​ടു​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. ദേ​ശീ​യ സാം​പി​ള്‍ സ​ര്‍​വേ​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് അം​ഗ​ങ്ങ​ൾ എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശം ഉ​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൂ​ടു​ത​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.