ചു​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പി​നു മു​ക​ളി​ല്‍ മ​രം വീ​ണു
Monday, March 1, 2021 11:52 PM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പി​നു മു​ക​ളി​ല്‍ മ​രം വീ​ണു. ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.
പി​ക്ക​പ്പി​ന്‍റെ മു​ക​ള്‍ ഭാ​ഗം ത​ക​ര്‍​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30തോ​ടെ ത​ക​ര​പ്പാ​ടി​യ​ക്ക് സ​മീ​പ​ത്താ​ണ് മ​രം വീ​ണ​ത്. റോ​ഡ​രി​കി​ല്‍ ഉ​ണ​ങ്ങി നി​ന്നി​രു​ന്ന മ​രം പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. ചു​ര​ത്തി​ല്‍ കാ​ല്‍​മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വ​യ​നാ​ട്ടി​ല്‍ നി​ന്നും കോ​ഴി​ക്കോ​ടി​ന് വ​രു​ക​യാ​യി​രു​ന്നു പി​ക്ക​പ്പ്. പോ​ലീ​സും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.