യൗസേ​പി​താ തി​രു​സ്വ​രൂ​പ സ്വീ​ക​ര​ണ​വും ക​ർ​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു
Monday, March 1, 2021 11:52 PM IST
കോ​ഴി​ക്കോ​ട്: സി​റ്റി സെ​ന്‍റ് ജോ​സ​ഫ് തീ​ർഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ യൗസേ​പി​താ തി​രു​സ്വ​രൂ​പ​ത്തി​ന് സ്വീ​ക​ര​ണ​വും ക​ർ​മ​വ​ർ​ഷ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. ഫ്രാ​ൻ​സീ​സ്‌ പാ​പ്പ പ്ര​ഖ്യാ​പി​ച്ച യൗ​സേ​പി​താ വ​ർ​ഷാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ട് രൂ​പ​ത അ​ജ​പാ​ല​ന ശു​ശ്രൂ​ഷാ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ ആ​ശീ​ർ​വ​ദി​ച്ച തി​രു സ്വ​രൂ​പ​ത്തി​ന്‍റെ പ്രാ​ർ​ഥന പ്ര​യാ​ണം ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ഫൊ​റോ​ന ഇ​ട​വ​ക​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​യാ​ണം മെ​യ് ര​ണ്ടി​ന് സ​മാ​പി​ക്കും. വി​കാ​രി ജെ​ന​റ​ൽ മോ​ൺ ഡോ. ​ജെ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ ഒൗസേ​പി​താ വ​ർ​ഷ ക​ർ​മ പ​ദ്ധ​തി, വി​കാ​രി ജ​ന​റ​ളി​ന്‍റെ മു​ഖ്യ​ക​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ ബ​ലി മ​ധ്യേ 22 പേ​രെ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച് ക​മ്മീ​ഷ​ൻ ചെ​യ്തു. പാ​രി​ഷ് കൗ​ൺ​സി​ൽ, ശു​ശ്രൂ​ഷ സ​മി​തി​ക​ൾ, ഭ​ക്ത്സം​ഘ​ട​ന​ക​ൾ, പ്ര​സ്ഥാ​ന​ങ്ങ​ൾ, വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗം എ​ന്നി​വ ന​ട​ത്തു​ന്ന കാ​രു​ണ്യ​ഭ​വ​നം, മ​ര​ണാ​ന്ത​ര സ​ഹാ​യ നി​ധി, ചി​കി​ത്സ സ​ഹാ​യം തു​ട​ങ്ങി​യ കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളും ശു​ശ്രൂ​ഷ​ക​ളു​മ​ട​ങ്ങി​യ 37 ഇ​ന പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.
ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. വി​കാ​രി ഫാ. ​ബി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ, ഫാ. ​ടോം അ​റ​യ്ക്ക​ൽ, ഡീ​ക്ക​ൻ ജീ​വ​ൻ വ​ർ​ഗീ​സ് തൈ​പ​റ​ന്പി​ൽ, ഫാ. ​നോ​ബി​ൾ ജോ​സ​ഫ് രാ​മ​ച്ച​ൻ കു​ഴി എ​ന്നി​വ​ർ സ​ഹ ക​ർ​മി​ക​ത്വം വ​ഹി​ച്ചു. സി​സ്റ്റ​ർ മ​രി​യ ജ​സീ​ന, ഡ​ഗ്ള​സ് സ്റ്റാ​ൻ​സി​ലോ​സ്, ജോ​ളി ജെ​റോം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.