മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Monday, March 1, 2021 11:52 PM IST
ക​ക്കാ​ടം​പൊ​യി​ൽ: അ​ഭ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ കൂ​ട​ര​ഞ്ഞി​യൂ​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ക്കാ​ടം​പൊ​യി​ൽ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വ​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ക്യാ​ന്പി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ക​ക്കാ​ടം​പൊ​യി​ൽ പ​ള്ളി വി​കാ​രി ഫാ. ​സു​ദീ​പ് കി​ഴു​ക്കാ​ര​ക്കാ​ട്ടു നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് അം​ഗം സീ​ന ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഹെ​ല​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് കു​ഴു​മ്പി​ൽ, എ.​ടി. ജോ​സ​ഫ്, സി​സ്റ്റ​ർ ലി​ന​റ്റ് സി​എം​സി, ര​ജി കോ​ടാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഭ​യ പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു കെ​ട്ടി​ടം പ​ണി​യു​വാ​നും കൂ​ട​ര​ഞ്ഞി ബ​ഡ്‌​സ് സ്കൂ​ളി​ന് വേ​ണ്ടി​യും സ്ഥ​ലം ന​ൽ​കി​യ ജോ​സ് വാ​രി​യാ​നി​യി​നെ​യും പാ​ലി​യേ​റ്റീ​വ് കെ​യ​റി​ൽ മി​ക​ച്ച വ​ള​ണ്ടി​യ​റാ​യ ടോ​മി കു​ഴു​മ്പി​ലി​നെ​യും ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് ഡോ. ​ജി​തി​ൻ ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കി.