ക​രി​യാ​ത്തും​പാ​റ പു​ഴ​യോ​ര​ത്ത് വീ​ണ്ടും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു
Monday, March 1, 2021 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ പു​ഴ​യോ​ര​ത്ത് വീ​ണ്ടും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു. സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട്ട​ങ്ങ​ളും മ​റ്റ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് പു​ഴ​യോ​ര​ത്ത് നി​റ​യു​ന്ന​ത്. നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ഇ​വി​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക​യും വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മാ​ലി​ന്യം ബി​ന്നു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വേ​സ്റ്റ് ബി​ന്നു​ക​ൾ നി​റ​ഞ്ഞ​ത് നീ​ക്കം ചെ​യ്യാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​കു​ന്നു​ണ്ട്.
ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണ് ഈ ​പ്ര​ദേ​ശം. ഇ​ക്കാ​ര​ണ​ത്താ​ൽ ഡാം ​റി​സ​ർ​വോ​യ​റി​ലെ ജ​ല​വും മ​ലി​ന​മാ​കാ​ൻ ഇ​ട​യാ​ക്കു​ന്ന​തി​നാ​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.