നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ മ​ത്സ​രി​ക്കും; ക​ര്‍​ഷ​ക സം​ഘ​ട​ന കോ-​ഓർഡി​നേ​ഷ​ന്‍ ക​മ്മി​റ്റി
Monday, March 1, 2021 12:15 AM IST
താ​മ​ര​ശേ​രി: ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​താ​തു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ മ​ത്സ​രി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന കോ​-ഓർഡി​നേ​ഷ​ന്‍ ക​മ്മി​റ്റി. മാ​റി മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ ക​ര്‍​ഷ​ക​രോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ടി​പ്പാ​റ​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്ക് ചു​റ്റും ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക​രെ കു​ടി​യി​റ​ക്കാ​നു​ള്ള കേ​ന്ദ്ര, കേ​ര​ളാ സ​ര്‍​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ​യും വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​നും ക​ര്‍​ഷ​ക ഭൂ​മി​യു​ടെ നി​കു​തി നി​ഷേ​ധ​ങ്ങ​ള്‍​ക്കെ​തി​രെ​യും ക​ര്‍​ഷ​ക​രു​ടെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ത്ത​തി​നെ​തി​രെ​യും യോ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നു. കൃ​ഷി​ഭൂ​മി​യി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച്, അ​വ​യെ ഏ​ത് വി​ധേ​ന​യും കൊ​ല്ലാ​ന്‍ ക​ര്‍​ഷ​ക​ന് അ​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നും വി​വി​ധ കാ​ല​യ​ള​വി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രെ വ​നം വ​കു​പ്പ് എ​ടു​ത്തി​ട്ടു​ള്ള മു​ഴു​വ​ന്‍ കേ​സു​ക​ളും ക​ര്‍​ഷ​ക അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് എ​ടു​ത്തി​രി​ക്കു​ന്ന മു​ഴു​വ​ന്‍ കേ​സു​ക​ളും പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ന്ത​ലാ​ട് വി​ല്ലേ​ജി​ലെ നി​കു​തി നി​ഷേ​ധ​വും തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, നെ​ല്ലി​പ്പൊ​യി​ല്‍ വി​ല്ലേ​ജു​ക​ളി​ലെ ക​ര്‍​ഷ​ക​രു​ടെ പ​ട്ട​യം റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. വി​വി​ധ കാ​ല​യ​ള​വി​ല്‍ നി​ര​വ​ധി ത​വ​ണ സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി​യും പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ച്ചി​ട്ടും സ​ര്‍​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നു. യോ​ഗ​ത്തി​ല്‍ ജോ​യി ക​ണ്ണ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, വി.​ടി. തോ​മ​സ്, സു​മി​ന്‍ എ​സ്. നെ​ടു​ങ്ങാ​ട​ന്‍, രാ​ജു ജോ​ണ്‍, ബാ​ബു പൈ​ക​യി​ല്‍, ബാ​ബു പു​തു​പ്പ​റ​മ്പി​ല്‍, ബെ​ന്നി വാ​ഴ​നാ​നി​ക്ക​ല്‍, ജോ​ഷി മ​ണി​മ​ല, ഏ​റ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍, സ​ലീം പു​ല്ല​ടി , ജോ​ണ്‍​സ​ണ്‍ ക​ക്ക​യം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.