ലീ​ഗ് നേ​താ​ക്ക​ള്‍ ബി​ഷ​പ്പി​നെ സ​ന്ദ​ര്‍​ശി​ച്ചു
Monday, March 1, 2021 12:15 AM IST
താ​മ​ര​ശേ​രി: മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ള്‍ താ​മ​ര​ശേ​രി ബി​ഷ​പ്പി​നെ സ​ന്ദ​ര്‍​ശി​ച്ചു. മു​സ്ലീം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം എം.​കെ. മു​നീ​ര്‍ എ​ന്നി​വ​രാ​ണ് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സ​ന്ദ​ര്‍​ശ​നം സൗ​ഹാ​ര്‍​ദ​പ​ര​മാ​യി​രു​ന്നെ​ന്ന് രൂ​പ​ത വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ്:
മൂ​ന്നു കേ​സു​ക​ൾ
ര​ജി​സ്റ്റ​ർ ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​നു മൂ​ന്നു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​നു ഭ​ര​ണ​ക​ക്ഷി​യാ​യ എ​ഐ​എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. സാ​രി, തു​ണി, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന കി​റ്റ് ജി​ല്ല​യി​ൽ ചി​ലേ​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഗൂ​ഡ​ല്ലൂ​രി​ൽ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച 3.60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.