ടൂ​റി​സ്റ്റ് ബോ​ട്ട് സ​ർ​വീ​സ് ച​ക്കി​ട്ട​പാ​റ​യി​ൽ നി​ന്നു മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കോ​ൺ​ഗ്ര​സ്
Monday, March 1, 2021 12:13 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​റി​ൽ ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​രം​ഭി​ക്കു​ന്ന ടൂ​റി​സ്റ്റ് ബോ​ട്ട് സ​ർ​വീ​സ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി രം​ഗ​ത്തു വ​ന്നു. ബാ​ങ്കി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​ത്യു ബാ​ങ്ക​ധി​കൃ​ത​ർ​ക്കു ക​ത്ത് ന​ൽ​കി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മൂ​ല​ധ​നം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന്‍റെ സം​രം​ഭ​ങ്ങ​ൾ ഈ ​പ​ഞ്ചാ​യ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ട​ണം.
വി​നോ​ദ നി​കു​തി​യി​ന​ത്തി​ൽ ഗ​ണ്യ​മാ​യ വ​രു​മാ​നം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​നു ല​ഭി​ക്കേ​ണ്ട പ​ദ്ധ​തി ഇ​വി​ടെ നി​ന്നു മാ​റ്റാ​നു​ള്ള ലോ​ബി​യു​ടെ നീ​ക്കം പ​ല്ലും ന​ഖ​വും ഉ​പ​യോ​ഗി​ച്ചു ചെ​റു​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മു​ന്ന​റി​യി​പ്പു ന​ൽ​കി.