തീ​ര​ദേ​ശ ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ണം
Saturday, February 27, 2021 11:12 PM IST
കോ​ഴി​ക്കോ​ട്:​ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​മേ​രി​ക്ക​ന്‍ കു​ത്ത​ക ക​മ്പ​നി​ക​ള്‍​ക്ക് അ​നു​മ​തി കൊ​ടു​ക്കാ​നു​ണ്ടാ​യ നീ​ക്കം സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച ഫി​ഷ​റീ​സ് മ​ന്ത്രി രാ​ജി​വയ്ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദ്രോ​ഹ ഫി​ഷ​റീ​സ് ന​യം തി​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മ​ത്സ്യ​മേ​ഖ​ല സം​ര​ക്ഷ​ണസ​മി​തി ആ​ഹ്വാ​നം ചെ​യ്ത 24മ​ണി​ക്കൂ​ര്‍ തീ​ര​ദേ​ശ ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ണം.​

ബേ​പ്പൂ​ര്‍, പു​തി​യാ​പ്പ, വെ​ള്ള​യി​ല്‍ തു​ട​ങ്ങി തീ​ര​ദേ​ശ​ത്തെ ഹാ​ര്‍​ബ​റു​ക​ള്‍ അ​ട​ച്ചി​ട്ടും ബോ​ട്ടു​ക​ള്‍ ക​ട​ലി​ല്‍ ഇ​റ​ക്കാ​തെ​യു​മാ​ണ് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍ ഹ​ര്‍​ത്താ​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.​ മ​ത്സ്യ​ത്തൊഴി​ലാ​ളി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫി​ഷ​റീ​സ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ര്‍​ണ​യും ന​ട​ത്തി.​ പു​തി​യാ​പ്പ ഹാ​ര്‍​ബ​ര്‍ കോ​-ഓര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യാ​പ്പ ഹാ​ര്‍​ബ​ര്‍ പ​രി​സ​ര​ത്തേ​ക്ക് ബ​ഹു​ജ​ന​ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.​എം.​കെ. രാ​ഘ​വ​ന്‍ എം​പി ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളോ​ട് യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.​

സ​മീ​പ​കാ​ല​ത്തുവ​ന്ന ഓ​ര്‍​ഡി​ന​ന്‍​സ് എ​ല്ലാം മ​ത്സ്യത്തൊഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്.​കൂ​നു​മേ​ല്‍ കു​രു എ​ന്ന പോ​ലെ വീ​ണ്ടും വീ​ണ്ടും ശി​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്.​ഡീ​സ​ലി​ന് സ​ബ്‌​സി​ഡി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന​തു​പോ​ലെ ഇ​വി​ടെ​യും ല​ഭ്യ​മാ​ക്ക​ണം.​ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​യ​റ്റ​ത്ത​ടി​ക്കു​ന്ന എ​ല്ലാ ഓ​ര്‍​ഡി​ന​ന്‍​സും സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​

ഹാ​ര്‍​ബ​ര്‍ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​കെ. അ​നി​ല്‍​കു​മാ​ര്‍,വി.​കെ. മോ​ഹ​ന്‍​ദാ​സ്, കെ.​ഷാ​ജി​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​അ​തേ സ​മ​യം കേ​ര​ള സ്വ​ത​ന്ത്ര മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍,കേ​ര​ള മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി, കെ​യു​ടി​സി എ​ന്നീ സം​ഘ​ട​ന​ക​ള്‍ ഹ​ര്‍​ത്താ​ലി​ല്‍​നി​ന്ന് വി​ട്ടു നി​ന്നു. ധാ​ര​ണാ​പ​ത്ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ റ​ദ്ദ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.​നീ​ലേ​ശ്വ​രം മു​ത​ല്‍ കൊ​ല്ലം വ​രെ​യു​ള്ള തീ​ര​ദേ​ശ​മേ​ഖ​ല​യെ ഹ​ര്‍​ത്താ​ല്‍ ബാ​ധി​ച്ചു.