ജെ​ഡി​എ​സ്- എ​ൽ​ജെ​ഡി ല​യ​ന​സ​മ്മേ​ള​നം മാ​ർ​ച്ച് ഒ​ന്നി​ന്
Saturday, February 27, 2021 11:10 PM IST
കൂ​ട​ര​ഞ്ഞി: തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​താ​ദ​ൾ-​എ​സ് ക​മ്മി​റ്റി പി​രി​ച്ചുവി​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ജെ​ഡി​എ​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും തി​രു​വ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​യ സു​നി​ൽ മു​ട്ട​ത്തു​കു​ന്നേ​ൽ, യു​വ​ജ​ന​ദാ​ത​ൾ നേ​താ​വും കോ​ഴി​ക്കോ​ട് ജി​ല്ല അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് വെ​ൽ​ഫ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പി. റു​ഫാ​സ്, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജ​മീ​ല കീ​ല​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ജെ​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ൽ​ജെ​ഡി​യി​ൽ ചേ​രു​ന്ന​ത്.

മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് കൂ​ട​ര​ഞ്ഞി​യി​ൽ ന​ട​ക്കു​ന്ന ല​യ​ന​സ​മ്മേ​ള​നം എ​ൽ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ് കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞാ​ലി, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം പി.​എം. തോ​മ​സ് മാ​സ്റ്റ​ർ ചാ​ക്കോ വാ​ലു​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.