യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ​ദ​യാ​ത്ര​യ്ക്ക് കൂ​രാ​ച്ചു​ണ്ടി​ൽ തു​ട​ക്കം
Saturday, February 27, 2021 11:10 PM IST
കൂ​രാ​ച്ചു​ണ്ട്: അ​ഴി​മ​തി​യി​ലും പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ലും മ​യ​ക്കുമ​രു​ന്ന് -ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ളി​ലും അ​ക​പ്പെ​ട്ട ഇ​ട​തുപ​ക്ഷ സ​ർ​ക്കാ​റി​നെ​തി​രെ കു​റ്റ​പ​ത്ര​വു​മാ​യി ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ന​ട​ത്തു​ന്ന പ​ദ​യാ​ത്രയ്​ക്ക് കൂ​രാ​ച്ചു​ണ്ടി​ൽ തു​ട​ക്കം. ക്യാ​പ്റ്റ​ൻ പി.​എ​ച്ച്. ഷ​മീ​ർ, വൈ​സ് ക്യാ​പ്റ്റ​ൻ സി.​കെ. ഷ​ക്കീ​ർ, ഡ​യ​റ​ക്ട​ർ ല​ത്തീഫ് ന​ടു​വ​ണ്ണൂ​ർ എ​ന്നി​വ​ർ​ക്ക് പ​താ​ക കൈ​മാ​റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല പദയാത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാം വി​ഭാ​ഗ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യു​മാ​യി യു​ഡി​എ​ഫ് ജ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ക​യും ഭ​ര​ണ​ത്തി​ൽ തി​രി​ച്ച് വ​രു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ അ​സ്ക​ർ ഫ​റോ​ക്ക് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക്, യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സാ​ജി​ത് ന​ടു​വ​ണ്ണൂ​ർ, എം.​കെ. പ​രീ​ത്, ഷാ​ഹു​ൽ ഹ​മീ​ദ്, ഒ.​കെ. അ​മ്മ​ദ്, വി.​എ​സ്. ഹ​മീ​ദ്, ഒ.​എ​സ്. അ​സീ​സ്, ടി. ​നി​സാ​ർ, കെ.​ടി.​കെ. ഹ​മീ​ദ്, സി​റാ​ജ് ചി​റ്റേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.