കൂ​ട്ടി​യാ​ലും കി​ഴി​ച്ചാ​ലും കു​ന്ന​മം​ഗ​ലം പി​ടി​ത​രി​ല്ല...
Saturday, February 27, 2021 11:09 PM IST
ആ​രു​ടെ​യെ​ങ്കി​ലും കു​ത്ത​ക​യാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​ല്ല, പ​ക്ഷെ വി​ജ​യി​പ്പി​ച്ച​വ​രെ ഒ​ന്നി​ലേ​റെ ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച പാ​ര​മ്പ​ര്യ​മു​ണ്ട് കു​ന്ന​മം​ഗ​ല​ത്തു​കാ​ര്‍​ക്ക്. സി​പി​എം ഉ​രു​ക്കു​കോ​ട്ട​യാ​യ ഒ​ള​വ​ണ്ണ ഉ​ള്‍​പ്പെ​ടു​ന്ന​മ​ണ്ഡ​ലം, ന്യൂ​ന പ​ക്ഷ​വോ​ട്ടു​ക​ള്‍ താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍‌, ക്ര​മാ​നു​ഗ​ത​മാ​യി ക​ന്നി​വോ​ട്ട​ര്‍​മാ​ര്‍ മൂ​ന്നു​മു​ന്ന​ണി​ക​ളി​ലേ​ക്കും ചേ​ക്കേ​റു​ന്ന അ​വ​സ്ഥ,ഒ​പ്പം ആ​രും കാ​ണാ​ത്ത സാ​മു​ദാ​യി​ക അ​ടി​യൊ​ഴു​ക്കു​ക​ളും. അ​താ​ണ് കു​ന്ന​മം​ഗ​ലം മ​ണ്ഡ​ലം.

എ​ല്ലാ​കാ​ല​വും ന​ല്‍​കാ​റു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു കാ​ഴ്ച. കൊ​ടു​വ​ള്ളി അ​തി​ർ​ത്തി​യി​ൽ​നി​ന്നു തു​ട​ങ്ങി ഒ​ള​വ​ണ്ണ, പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ൾ​വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന വി​ശാ​ല​മാ​യ ഭൂ​പ്ര​ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മ​ണ്ഡ​ലം. 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു കൊ​ടു​വ​ള്ളി​യി​ൽ നി​ന്ന് കു​ന്ന​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള പി.​ടി.​എ റ​ഹി​മി​ന്‍റെ മാ​റ്റം. മു​സ്ലിം​ലീ​ഗി​ന്‍റെ ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്ന റ​ഹിം 2006-ൽ ​കൊ​ടു​വ​ള്ളി​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച് ലീ​ഗ് കോ​ട്ട പൊ​ളി​ച്ച​ടു​ക്കി.

2011-ലാ​വ​ട്ടെ കു​ന്ന​മം​ഗ​ലം പി​ടി​ച്ച​ട​ക്ക​ലാ​യി​രു​ന്നു റ​ഹി​മി​ന്‍റെ ദൗ​ത്യം. 2001-ലും 2006-​ലും യു.​സി. രാ​മ​നി​ലൂ​ടെ ലീ​ഗ് ജ​യി​ച്ചു​ക​യ​റി​യ കു​ന്ന​മം​ഗ​ല​ത്തെ ഇ​ട​ത്തോ​ട്ട് തി​രി​ക്കാ​ൻ റ​ഹി​മി​ന് ക​ഴി​ഞ്ഞു. 2016-ല്‍ ​കോ​ണ്‍​ഗ്ര​സി​ലെ ക​രു​ത്ത​നാ​യി ടി.​സി​ദ്ദി​ഖി​നെ ഉ​മ്മ​ന്‍​ചാ​ണ്ടി ഇ​ട​പെ​ട്ട് ഇ​റ​ക്കി​യെ​ങ്കി​ലും അ​ടി​യ​റ​വ് പ​റ​യേ​ണ്ടി​വ​ന്നു.

ആ​ദ്യം രാ​മ​നെ​യും (3,267 വോ​ട്ടി​ന്) പി​ന്നീ​ട് സി​ദ്ദി​ഖി​നെ​യും (11,205 വോ​ട്ടി​ന്) റ​ഹിം മു​ട്ടു​കു​ത്തി​ച്ചു. മൂ​ന്നാം​ത​വ​ണ​യും പി.​ടി.​എ.​റ​ഹിം ത​ന്നെ​യാ​വും കു​ന്ന​മം​ഗ​ല​ത്തെ ഇ​ട​തു സ്ഥാ​നാ​ർ​ഥി എ​ന്നാ​ണ് വ്യ​ക്ത​മാ​യ സൂ​ച​ന. മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി​യെ കു​ന്ന​മം​ഗ​ല​ത്ത് മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച് സി​പി​എ​മ്മി​ൽ നേ​ര​ത്തേ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ന് ന​ൽ​കി​യ സീ​റ്റ് ഇ​ത്ത​വ​ണ ലീ​ഗ് തി​രി​ച്ചു​വാ​ങ്ങു​ന്ന​തി​നെ കു​റി​ച്ചു ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. ലീ​ഗി​ന് സീ​റ്റ് കി​ട്ടു​ക​യാ​ണെ​ങ്കി​ൽ പ്രാ​ദേ​ശി​ക​മാ​യി മൂ​ന്നു​പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ൽ. യൂ​ത്ത് ലീ​ഗ് നേ​താ​വ് പി.​കെ. ഫി​റോ​സ്, മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് കി​ളി​മു​ണ്ട, ജി​ല്ല ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഖാ​ദ​ർ എ​ന്നി​വ​ർ. ഖാ​ലി​ദ് കി​ളി​മു​ണ്ട പൊ​തു​സ​മ്മ​ത​നാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി നേ​രി​ടു​ന്ന സ്ഥി​തി​ക്ക് സാ​ധ്യ​ത കു​റ​വാ​ണ്. പി.​കെ. ഫി​റോ​സ് മ​ല​പ്പു​റം ജി​ല്ല​യി​ലെ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​ണ് നോ​ക്കു​ന്ന​ത്. പി​ന്നെ ഖാ​ദ​ർ മാ​സ്റ്റ​ർ​ക്കാ​ണ് സാ​ധ്യ​ത. മു​സ്ലിം​ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ​ക്കും യൂ​ത്ത്‌​ലീ​ഗ് നേ​താ​വ് ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​നും മ​ണ്ഡ​ലം ന​ൽ​കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യും സ​ജീ​വ​മാ​ണ്.

സി​പി​എ​മ്മും മു​സ്ലിം ലീ​ഗു​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ കു​ത്ത​ക​പാ​ർ​ട്ടി​ക​ൾ. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ശ​ക്തി​യു​ടെ കാ​ര്യ​ത്തി​ൽ ബ​ലാ​ബ​ല​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ ബി​ജെ​പി​ക്ക് കൂ​ടു​ത​ൽ വോ​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് കു​ന്ന​മം​ഗ​ലം. 2011ലും 16​ലും സി.​കെ. പ​ത്മ​നാ​ഭ​നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. 2011ൽ 17123 ​വോ​ട്ട് നേ​ടി​യ പ​ത്മ​നാ​ഭ​ൻ 2016ൽ 32,702 ​വോ​ട്ട് നേ​ടി.
ഇ​ത്ത​വ​ണ ബി​ജെ​പി വോ​ട്ട് ഇ​നി​യും വ​ർ​ധി​പ്പി​ച്ചാ​ൽ അ​ത് ആ​രെ ബാ​ധി​ക്കു​മെ​ന്ന​ത് ച​ർ​ച്ച​യാ​ണ്.​കു​ന്ന​മം​ഗ​ല​ത്ത് ഇ​നി ഒ​രു അ​ങ്ക​ത്തി​നി​ല്ലെ​ന്ന് സി.​കെ.​പി വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്കും സ​മ​സ്ത ഇ.​കെ വി​ഭാ​ഗ​ത്തി​നും കാ​ന്ത​പു​രം സു​ന്നി ഗ്രൂ​പ്പി​നും ശ്ര​ദ്ധേ​യ​മാ​യ സ്വാ​ധീ​ന​മു​ണ്ട്. കു​ന്ന​മം​ഗ​ലം, ചാ​ത്ത​മം​ഗ​ലം, മാ​വൂ​ർ, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ എ​ന്നീ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് കു​ന്ദ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. വി​ക​സ​നം ത​ന്നെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വി​ഷ​യ​മാ​കു​ന്ന​ത്. സ്‌​കൂ​ളു​ക​ള്‍ ഹൈ​ടെ​ക്കാ​ക്കി​യ​തും പ​ശ​ചാ​ത്ത​ല​സൗ​ക​ര്യ​വി​ക​സ​ന​വും പി.​ടി.​എ. റ​ഹിം എം​എ​ല്‍​എ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്നു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ത​ര​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ വി​ക​സ​നം എ​ത്തി​ച്ചു​വെ​ന്നാ​ണ് എം​എ​ല്‍​എ​യു​ടെ അ​വ​കാ​ശ​വാ​ദം. ഇ​തി​ല്‍ പ​ല​തും കി​ഫ്ബി മു​ഖേ​ന​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. അ​തേ​സ​മ​യം ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ ആ​യി​ട്ടു​പോ​ലും മ​ണ്ഡ​ല​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ റ​ഹി​മി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​തി​ര്‍​ചേ​രി വാ​ദി​ക്കു​ന്നു.