ദക്ഷിണേന്ത്യ ജൂണിയർ അത്‌ലറ്റിക് മീറ്റ്: താ​നൂ​രി​ന്‍റെ ഹ​നാ​ൻ താ​ര​മാ​യി
Saturday, February 27, 2021 11:09 PM IST
തേ​ഞ്ഞി​പ്പ​ലം: ജ്യേ​ഷ്ഠ​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​ല്‍ കാ​യി​ക​പ്ര​തി​ഭ​യാ​യി തീ​ര്‍​ന്ന താ​നൂ​രി​ന്‍റെ സ്വ​ന്തം മു​ഹ​മ്മ​ദ് ഹ​നാ​ന്‍ ഹ​വി​ല്‍​ദാ​ര്‍ പ​ദ​വി​യി​ലേ​ക്ക്. ആ​ര്‍​മി​യി​ലെ ജോ​ലി​യെ​ന്ന സ്വ​പ്‌​നം പൂ​വ​ണി​യാ​നി​രി​ക്കെ ദേ​ശീ​യ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും സ്വ​ര്‍​ണം ചൂ​ടി ഹ​നാ​ന്‍ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി.

താ​നൂ​ര്‍ ദേ​വ​ധാ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പം വെ​ള്ള​ച്ചാ​ല്‍ വീ​ട്ടി​ല്‍ ക​രീം-​നൂ​ര്‍​ജ​ഹാ​ന്‍ ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളി​ൽ മു​ഹ​മ്മ​ദ് ഹ​നാ​ന്‍ 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ 13.80 മീ​റ്റ​റി​ല്‍ ഫി​നി​ഷ് ചെ​യ്ത് സ്വ​ര്‍​ണം ചൂ​ടി​യ​പ്പോ​ള്‍ പ​രി​ശീ​ല​ക​നാ​യ ജേ​ഷ്ഠ​ന്‍ മു​ഹ​മ്മ​ദ് ഹ​ർ​ഷാ​ദി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കു കൂ​ടി​യു​ള്ള അം​ഗീ​കാ​ര​മാ​യി. സം​സ്ഥാ​ന ത​ല​ത്തി​ലെ റി​ക്കാ​ര്‍​ഡ് തി​ള​ക്ക​ത്തി​നൊ​പ്പ​മാ​ണ് ദ​ക്ഷി​ണേ​ന്ത്യ​ന്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ​യും സു​വ​ര്‍​ണ നേ​ട്ടം. ക​ഴി​ഞ്ഞ ദേ​ശീ​യ മീ​റ്റി​ലെ​യും സം​സ്ഥാ​ന മീ​റ്റി​ലെ​യും മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ലെ ക​രു​ത്ത് ദ​ക്ഷി​ണേ​ന്ത്യ​ന്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഹ​നാ​ന്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​നൂ​ര്‍ കെ​യ്‌​റോ​സ് അ​ക്കാ​ഡ​മി​യു​ടെ താ​ര​മാ​ണ് വി. ​മു​ഹ​മ്മ​ദ് ഹ​നാ​ന്‍. അ​ണ്ട​ര്‍- 18 വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം.

ദേ​വ​ധാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ ഹ​നാ​നെ ആ​റു​വ​ര്‍​ഷ​മാ​യി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എം​പി​എ​ഡ് വി​ദ്യാ​ര്‍​ഥി കൂ​ടി​യാ​യ ജ്യേ​ഷ്ഠ​ന്‍ മു​ഹ​മ്മ​ദ് ഹ​ർ​ഷാ​ദാ​ണ്. ദേ​വ​ധാ​ര്‍ ഗ​വ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക​പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​ണ് ഹ​ർ​ഷാ​ദ്.