മ​ഹേ​ഷി​ന്‍റെ പു​തി​യ വീ​ടി​നു വെ​ള്ളി​ത്തി​ള​ക്കം
Saturday, February 27, 2021 11:09 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​യി​കാ​ധ്യാ​പ​ക​നാ​യ ബാ​പ്പ​യ്‌​ക്കൊ​പ്പം പ​രി​ശീ​ലി​ച്ച് ദേ​ശീ​യ മീ​റ്റി​ല്‍ വെ​ങ്ക​ലം നേ​ടി​യ മു​ഹ​മ്മ​ദ് നി​ഹാ​ലി​ന് അ​മ്മ​യും അ​ച്ഛ​നും ഉ​പേ​ക്ഷി​ച്ച സു​ഹൃ​ത്ത് ആ​ല​പ്പു​ഴ​ക്കാ​ര​ന്‍ മ​ഹേ​ഷി​ന്‍റെ വെ​ള്ളി നേ​ട്ടം ഇ​ര​ട്ടി സ​ന്തോ​ഷം.

അ​ണ്ട​ര്‍- 16 ഹാ​മ​ര്‍ ത്രോ​യി​ലാ​ണ് ഇ​രു​വ​ര്‍​ക്കും വെ​ള്ളി​യും വെ​ങ്ക​ല​വും. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി പൈ​ലി​പ്പു​റം സ്വ​ദേ​ശി​യും ന​ടു​വ​ട്ടം ജി​ജെ​എ​ച്ച്എ​സ്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​നും മു​ന്‍ സം​സ്ഥാ​ന ചാ​മ്പ്യ​നു​മാ​യ സൈ​നു​ദ്ദീ​ന്‍റെ മ​ക​നാ​ണ് 14 കാ​ര​നും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ മു​ഹ​മ്മ​ദ് നി​ഹാ​ല്‍. സം​സ്ഥാ​ന മീ​റ്റി​ല്‍ സ്വ​ര്‍​ണം ചൂ​ടി​യ നി​ഹാ​ല്‍ 49 മീ​റ്റ​ർ വ​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തേഞ്ഞിപ്പലത്ത് 43.67 ദൂ​രം കു​റി​ക്കാ​നേ നി​ഹാ​ലി​ന് ക​ഴി​ഞ്ഞു​ള്ളൂ. ഒ​ന്‍​പ​ത് മാ​സം മു​മ്പാ​ണ് നി​ഹാ​ല്‍ പി​താ​വി​നു കീ​ഴി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. സ​ഹോ​ദ​രി നി​ജി​ല ദേ​ശീ​യ മീ​റ്റി​ല്‍ ഡി​സ്‌​ക​സി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റു​ന്ന സു​ഹൃ​ത്ത് മ​ഹേ​ഷി​ന്‍റെ വെ​ള്ളി നേ​ട്ടം നി​ഹാ​ലി​ന്‍റെ കൂ​ടി നേ​ട്ട​വും സ​ന്തോ​ഷ​വു​മാ​ണ്. ഒ​ന്‍​പ​താം മാ​സ​ത്തി​ല്‍ ന്യൂ​മോ​ണി​യ പി​ടി​പെ​ട്ട് ബു​ദ്ധി​മു​ട്ടി​ലാ​യ സ​മ​യ​ത്താ​ണ് അച്ഛനും അമ്മയും മ​ഹേ​ഷി​നെ വി​ട്ടു​പോ​കു​ന്ന​ത്. അ​മ്മൂ​മ്മ​യും മു​ത്ത​ശ​നും സം​ര​ക്ഷ​ണം ന​ല്‍​കി വ​ള​ര്‍​ത്തി വ​ലു​താ​ക്കി. സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളാ​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ള്‍ ലോ​ട്ട​റി വി​റ്റു വ​രെ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് ആ​ല​പ്പു​ഴ തു​മ്പോ​ളി വി​ക​സ​ന​ത്തെ ഈ ​കാ​യി​ക താ​രം.

പ​ട്ടാ​ള​ത്തി​ല്‍ ജോ​ലി​യെ​ന്ന സ്വ​പ്‌​ന​വു​മാ​യി ക​ഴി​യു​ന്ന മ​ഹേ​ഷി​ന് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് ദക്ഷിണേന്ത്യ മീ​റ്റി​ലെ വെ​ള്ളി മെ​ഡ​ല്‍. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റാ​നി​രി​ക്കു​മ്പോ​ഴു​ള്ള നേ​ട്ടം ഇ​ര​ട്ടി സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണെ​ന്ന് മ​ഹേ​ഷ് പ​റ​ഞ്ഞു. കി​ര​ണ്‍ ഏ​ബ്ര​ഹാ​മാ​ണ് ആ​ല​പ്പു​ഴ ലി​യോ തേ​ര്‍​ട്ടീ​ന്‍​ത്ത് അ​ക്കാ​ഡ​മി​യി​ലെ താ​ര​ത്തി​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കു​ന്ന പ​രി​ശീ​ല​ക​ന്‍. 2018ല്‍ ​സ്‌​കൂ​ള്‍ മീ​റ്റി​ല്‍ സ്വ​ര്‍​ണ​വും ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ ഹാ​മ​റി​ല്‍ വെ​ള്ളി​യും ഡി​സ്‌​ക​സി​ല്‍ വെ​ങ്ക​ല​വും മ​ഹേ​ഷി​ന്‍റെ നേ​ട്ട​ങ്ങ​ളാ​ണ്.