തെ​ര​ഞ്ഞെ​ടു​പ്പു സു​ര​ക്ഷ​യ്ക്കാ​യി ബി​എ​സ്എ​ഫ് ജവാന്മാരെത്തി
Saturday, February 27, 2021 11:09 PM IST
നാ​ദാ​പു​രം: സ​ബ് ഡി​വി​ഷ​ണ​ല്‍ പ​രി​ധി​യി​ല്‍ തെര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷയ്ക്കാ​യി അ​തി​ര്‍​ത്തി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി. ബി​എ​സ്എ​ഫ് ഡി ​ക​മ്പ​നി​ക്ക് കീ​ഴി​ലെ 100 സേ​നാം​ഗ​ങ്ങ​ളാ​ണ് കു​റ്റ്യാ​ടി ദേ​വ​ര്‍ കോ​വി​ല്‍ സ്‌​കൂളി​ലെ​ത്തി​യ​ത്. 184 ക​മ്പ​നി ഡി​വൈ​എ​സ്പി വി​നോ​ദ്കു​മാ​റും സം​ഘ​ത്തി നുമാ​ണ് നാ​ദാ​പു​രം മേ​ഖ​ല​യി​ലെ സു​ര​ക്ഷാ ചു​മ​ത​ല.

ചെ​ക്യാ​ട് അ​രീ​ക്ക​ര​ക്കു​ന്ന് ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലെ മൂ​ന്ന് ക​മ്പ​നി സൈ​നി​ക​രാണ്്‍ കേ​ര​ള​ത്തി​ല്‍ ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.
ബി​എ​സ്എ​ഫ് കേ​ന്ദ്ര​ത്തി​ലെ സൈ​നി​ക​ര്‍ ഇന്നലെ യാ​ത്ര തി​രി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​വ​രെ വി​ന്യ​സി​ക്കു​ന്ന​ത്. വ​ട​ക്കെ മ​ല​ബാ​റി​ലെ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ നി​യ​ന്ത്ര​ണ​വും ഇ​വ​ര്‍​ക്കാ​യി​രി​ക്കും.

മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സേ​നാം​ഗ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് അ​ടു​ത്ത ദി​വ​സം കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു​ണ്ട്. കേ​ര​ളാ പോ​ലീ​സാ​ണ് സൈ​നി​ക​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​വും താ​മ​സ​വു​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. ഇ​ല​ക്ഷ​ന്‍ വ​രെ ഇ​വ​ര്‍ കേ​ര​ള പോ​ലീ​സി​നു കീ​ഴി​ലാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക. നേ​ര​ത്തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി​രു​ന്നു സൈ​നി​ക​രെ കൊ​ണ്ട് വ​ന്നി​രു​ന്ന​ത്.