പ്രൈ​മ​റിത​ലം​മു​ത​ല്‍ കായികാധ്യാപകർ വേണമെന്ന് തോ​മ​സ് മാ​ഷ്
Saturday, February 27, 2021 11:09 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​യി​ക​രം​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ല്‍​കി​യ ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് മാ​ഷി​ന് ഒ​ളി​മ്പി​ക്‌​സി​ല്‍ തി​ക​ഞ്ഞ പ്ര​തീ​ക്ഷ. തോ​മ​സ് മാ​ഷ് 72-ാം വ​യ​സി​ലും ഒ​ളി​മ്പി​ക്‌​സി​നാ​യി കാ​യി​ക പ്ര​തി​ഭ​ക​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന പ്ര​യ​ത്ന​ത്തി​ലാ​ണ്. പൂ​ഞ്ഞാ​റി​ല്‍ നി​ന്ന് ഇ​രു​പ​ത് ശി​ഷ്യ​രു​മൊ​ത്ത് ദ​ക്ഷി​ണേ​ന്ത്യ അ​ത്‌​ല​റ്റി​ക് മീ​റ്റി​നും തോ​മ​സ് മാ​ഷ് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ​ത്തി​യി​ട്ടു​ണ്ട്.
കേ​ര​ള​ത്തി​ന്‍റെ കാ​യി​ക മു​ന്നേ​റ്റ​ത്തി​നാ​യി പ്രൈ​മ​റി ത​ല​ത്തി​ല്‍ ത​ന്നെ കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. ഇ​തു​വ​ഴി കാ​യി​ക മേ​ഖ​ല​യി​ല്‍ വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ പ​ഞ്ചാ​ബി​ല്‍ ന​ട​ന്ന സ​ബ് ജൂ​ണി​യ​ർ മീ​റ്റി​ല്‍ കേ​ര​ളം നാ​ലാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​ത് പ​രി​ശീ​ല​ന​ക്കു​റ​വു കൊ​ണ്ടാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം.​വേ​ള്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക മു​ത​ല്‍ മു​ട​ക്കി​ല്‍ പൂ​ഞ്ഞാ​റി​ല്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് മാ​ഷ് സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡ​മി​യു​ടെ കീ​ഴി​ല്‍ ഇ​രു​പ​തു പേർക്കാണ് പ​രി​ശീ​ല​നം.
ന​ല്‍​കു​ന്ന​ത്.