ചു​ര​ത്തി​ല്‍ നിന്ന് കാ​ര്‍ കൊ​ക്ക​യി​ലേ​​ക്കു മ​റി​ഞ്ഞു
Saturday, February 27, 2021 11:09 PM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ചി​പ്പി​ലി​ത്തോ​ടി​നും ര​ണ്ടാം വ​ള​വി​നു​മി​ട​യി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. ക​ല്‍​പ്പ​റ്റ മ​ണി​യ​ങ്കോ​ട് സ്വ​ദേ​ശി വി​മ​ല്‍​കു​മാ​ര്‍ (31)സ​ഞ്ച​രി​ച്ച കാ​റാ​ണ് 60 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. വി​മ​ല്‍​കു​മാ​ര്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

താ​ഴ്ച​യി​ലേ​യ്ക്ക് പ​തി​ച്ച കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ക​ല്‍​പ്പ​റ്റ​യി​ല്‍നി​ന്നും കോ​ഴി​ക്കോ​ട്ടേക്ക് വ​രിക​യാ​യി​രു​ന്നു. ചു​രം സം​ര​ക്ഷ​ണസ​മി​തി പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മെ​ത്തി​യാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.