ചേ​മ​ഞ്ചേ​രി ര​ജി​സ്ട്രാ​ഫീ​സ്: പു​തി​യ കെ​ട്ടി​ട​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി
Saturday, February 27, 2021 12:29 AM IST
ചേ​മ​ഞ്ചേ​രി: ക്വി​റ്റ് ഇ​ന്ത്യാ സ്മാ​ര​ക മ​ന്ദി​ര​മാ​യി നി​ല​കൊ​ള്ളു​ന്ന ചേ​മ​ഞ്ചേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ. ​ദാ​സ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ചേ​മ​ഞ്ചേ​രി​യി​ലെ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന പ​ഴ​യ ര​ജി​സ്ട്രാ​ഫീ​സ് കെ​ട്ടി​ടം ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.
അ​വി​ടെ നി​ന്നും മാ​റി ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പൂ​ക്കാ​ട് ടൗ​ണി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഓ​ഫീ​സ് പ്ര​വൃ​ത്തി​ച്ചു വ​രു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ർ​കി​ടെ​ക്ച​ർ വി​ഭാ​ഗ​മാ​ണ് കെ​ട്ടി​ടം ഡി​സൈ​ൻ ചെ​യ്ത​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വേ​ഗ​ത്തി​ൽ ത​ന്നെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.