വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തെയും ഭർത്താവിനെയും വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തിയതാ​യി പ​രാ​തി
Saturday, February 27, 2021 12:29 AM IST
മു​ക്കം: പ​ഞ്ചാ​യ​ത്ത് വ​നി​ത അം​ഗ​ത്തെ വീ​ട്ടി​ൽ​ക്ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഭ​ർ​ത്താ​വി​നെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് അം​ഗം മ​റി​യം കു​ട്ടി ഹ​സ​നെ​യും ഭ​ർ​ത്താ​വ് കു​ട്ടി​ഹ​സ​നെ​യു​മാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.
ചെ​റു​വാ​ടി പൊ​റ്റ​മ്മ​ൽ ക​വി​ലി​ട റോ​ഡി​ന് സ​മീ​പ​മു​ള്ള സ്വ​ക​ര്യ വ്യ​ക്തി​യു​ടെ വ​യ​ൽ പ്ര​ദേ​ശം മ​ണ്ണി​ട്ട് നി​ക​ത്താ​നു​ള്ള ശ്ര​മം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​പ​ത് ലോ​ഡി​ല​ധി​കം മ​ണ്ണാ​ണ് വ​യ​ൽ നി​ക​ത്താ​നാ​യി കൊ​ണ്ടി​ട്ടി​രു​ന്ന​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി മു​ഴു​വ​ൻ മ​ണ്ണും കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​ൽ ത​ന്നെ തി​രി​ച്ചു ക​യ​റ്റി വി​ടു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
വ​യ​ൽ നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ല്ല​ജ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ൽ​കി​യ​ത് കു​ട്ടി ഹ​സ​നാ​ണെ​ന്നു ആ​രോ​പി​ച്ചാ​യി​രു​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്താ​ലും മ​ർ​ദ​ന​വും. മ​റി​യം കു​ട്ടി​ഹ​സ​നെ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഇ​വ​ർ മു​ക്കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.