ഷോ​പ്പിം​ഗ് മാ​ള്‍ നി​ര്‍​മാ​ണ​വു​മാ​യി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത്
Saturday, February 27, 2021 12:29 AM IST
താ​മ​ര​ശേ​രി: എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധം വ​ക​വെ​യ്ക്കാ​തെ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് മാ​ള്‍ നി​ര്‍​മാ​ണ​വു​മാ​യി മു​ന്നോ​ട്ട്. 2021-2022 വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ പ​ഴ​യ​ബ​സ്റ്റാ​ന്‍​ഡി​ല്‍ 10 കോ​ടി വ​ക​യി​രു​ത്തി ഷോ​പ്പിം​ഗ് മാ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പ​ടു​ത്തി​യി​രു​ന്നു. താ​മ​ര​ശേ​രി ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത 766ല്‍ ​ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ല്‍ മാ​ള്‍ നി​ർ​മി​ക്കു​ന്ന​തി​ലാ​ണ് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​ത്ത​ത്. സൗ​ക​ര്യ പ്ര​ദ​മാ​യ മറ്റൊരു സ്ഥ​ല​ത്ത് മാ​ള്‍ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
നാ​ട്ടു​കാ​ര്‍​ക്കും വ്യാ​പാ​രി​ക​ളി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​നും വി​വി​ധ സം​ഘ​ട​ന​ക​ള്‍​ക്കും എ​തി​ര്‍​പ്പു​ണ്ട്. പ​ഴ​യ​ബ​സ്റ്റാ​ന്‍​ഡി​ല്‍ നാ​ളി​തു വ​രെ​യാ​യി ഒ​രു പൊ​തു ശൗ​ചാ​ല​യം നി​ര്‍​മി​ക്കാ​നാ​കാ​ത്ത പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് മാ​ള്‍ നി​ര്‍​മാ​ണ​വു​മാ​യെ​ത്തു​ന്ന​തി​ലും വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് 2020-ല്‍ ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ക്കൊ​ണ്ട് മാ​ളി​ന് ത​റ​ക്ക​ല്ലി​ടാ​നു​ള്ള നീ​ക്കം എ​ല്‍​ഡി​എ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സ്റ്റേ ​നീ​ക്കി​യ ശേ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്നെ ത​റ​ക്ക​ല്ലി​ടു​ക​യാ​യി​രു​ന്നു.